Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല; കർശന നിർദേശം നൽകി ഹൈക്കോടതി; ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..

പ്രകൃതിനിര്‍മ്മിതമായ ഗുഹാക്ഷേത്രം; അമര്‍നാഥ് ക്ഷേത്രം

22 AUGUST 2017 12:48 PM IST
മലയാളി വാര്‍ത്ത

കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. പ്രകൃതിനിര്‍മ്മിതമായ ഈ ഗുഹാക്ഷേത്രത്തില്‍ സ്വയം ഭൂവായി ഉണ്ടാകുന്ന ഹിമലിംഗദര്‍ശത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്താറുണ്ട്. പരമശിവന്‍ അമരനായതിന്റെ രഹസ്യമന്ത്രം പാര്‍വ്വതിദേവിക്ക് ഉപദേശിച്ച് കൊടുത്തത് അമര്‍നാഥ് ഗുഹയില്‍ വെച്ചാണത്രേ.

ഈ ഗുഹയില്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്ന ഹിമലിംഗ ദര്‍ശനം നടത്തുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും മോക്ഷപ്രാപ്തിയും കൈവരുമെന്നാണ് വിശ്വാസം. വൈതരണികള്‍ താണ്ടി ഇവിടെ എത്തുന്നവരുടെ എല്ലാ പ്രാര്‍ത്ഥനകളും സഫലമാകാനായി, ചോദിക്കുന്ന വരം നല്‍കി അനുഗ്രഹിക്കുന്ന പ്രസന്നമൂര്‍ത്തിയായി ദിവ്യതേജസ്സായി അമര്‍നാഥന്‍ ഈ ഗുഹയില്‍ നിലകൊള്ളുന്നു.

ശ്രാവണമാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗര്‍ണ്ണമി നാളില്‍ പൂര്‍ണ്ണ രൂപത്തിലെത്തുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പൂര്‍ണ്ണരൂപത്തിലുള്ള ഹിമലിംഗത്തിന് ആറടിയില്‍ കൂടുതല്‍ ഉയരം കാണും.

കൃഷ്ണപക്ഷാരംഭത്തോടെ ലിംഗത്തിലെ ഹിമം ഉരുകാന്‍ തുടങ്ങുന്നു. അമാവാസി ദിവസം ഹിമലിംഗം പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നു. ദേവന്‍മാരുടെ അപേക്ഷ പ്രകാരം ശ്രാവണമാസത്തിലെ പൗര്‍ണ്ണമിനാള്‍ മുതല്‍ അമാവാസിവരെ മഹാദേവന്‍ ഈ ഗുഹയില്‍ ലിംഗരൂപേണ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നടത്തുന്നവരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.

ശിവലിംഗത്തിന് പുറമെ ഗുഹയ്ക്കകത്ത് പാര്‍വ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രം നടക്കുന്ന അത്ഭുതപ്രതിഭാസമാണിത്.

രണ്ടുമാസത്തോളം പ്രത്യക്ഷമാകുന്ന ഹിമലിംഗം ദര്‍ശിച്ച് അനുഗ്രഹം നേടാനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. ഭാരതത്തിലെ സന്യാസി ശ്രേഷ്ഠന്മാരും പ്രധാനപ്പെട്ട ആചാര്യന്മാരും ഈ ഗുഹയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.

സ്വാമി വിവേകാനന്ദന്‍ അമര്‍നാഥ് ദര്‍ശനം നടത്തിയതിനെ കുറിച്ച് ദി കംപ്ലീറ്റ് വര്‍ക്ക്‌സ് ഓഫ് വിവേകാനന്ദ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ''അമര്‍നാഥിലെ സൂചിപോലെ കുത്തുന്ന തണുപ്പില്‍ വെറും കൗപീനം മാത്രം ധരിച്ച് മേലാസകലം ഭസ്മം പൂശിയാണ് ഞാന്‍ ഗുഹയ്ക്കുള്ളില്‍ കടന്നത്. ചൂടും തണുപ്പും അറിഞ്ഞില്ല. അമര്‍നാഥ് ദര്‍ശനം കഴിഞ്ഞപ്പോള്‍ മരവിക്കുന്ന തണുപ്പ് വീണ്ടും എനിയ്ക്കനുഭവപ്പെട്ടു.''

തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ ഈ പര്‍വ്വതം മുഴുവനും സഞ്ചാരയോഗ്യമല്ലാതെ ഹിമം മൂടി കിടക്കുന്നു. കാശ്മീരിലെ തീവ്രവാദി പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും അമര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തി വെയ്ക്കാറുണ്ട്. 1991 മുതല്‍ 1996 വരെ തുടര്‍ച്ചയായി 5 വര്‍ഷം തീര്‍ത്ഥാടനം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ജമ്മുകാശ്മീര്‍ ഗവണ്‍മെന്റ് എല്ലാ കൊല്ലവും ജൂലൈ ആഗസ്ത് മാസങ്ങളില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നുണ്ട്.

കൊല്ലത്തില്‍ മുപ്പതോ നാല്‍പ്പതോ ദിവസങ്ങള്‍ മാത്രമെ അമര്‍നാഥ് ദര്‍ശനം ലഭ്യമാകൂ. ആ ദിവസങ്ങളില്‍ മാത്രം ദര്‍ശനം നടത്താനേ ഗവണ്‍മെന്റിന്റെ അനുവാദം കിട്ടുകയുള്ളു. പട്ടാളത്തിന്റെ നേതൃത്വത്തില്‍ വളരെ വിപുലമായ അതികര്‍ശനമായ സെക്യൂരിറ്റിയോടെയാണ് തീര്‍ത്ഥാടനം അനുവദിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ പൂര്‍ണ്ണമായും പട്ടാളത്തിന്റെ വരുതിയിലാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (39 minutes ago)

"നിനക്ക് സുഖിക്കാൻ കിളിന്ത് പെൺപിള്ളേരെ വേണം അല്ലേ" 17കാരിയെ പ്രണയിച്ച 50കാരൻ റഹീമിനെ അടിച്ച് ഉരുട്ടി,ജഡ്ജികുന്നില്‍  (2 hours ago)

ഹെലികോപ്റ്റർ സജ്ജം  (2 hours ago)

ധര്‍മസ്ഥലയിൽ പ്രതി ദേ ഇത് കുഴിമാടം തോണ്ടി മനാഫ്... വീടുവളഞ്ഞ് തൂക്കാൻ SIT...! നന്മ മരത്തിൻറെ കൊമ്പൊടിഞ്ഞു  (2 hours ago)

പോലീസിലും ചാറ്റർജി  (2 hours ago)

പെൻഷൻ; പദ്ധതി  (2 hours ago)

ആരോഗ്യ പരിരക്ഷ  (3 hours ago)

ആക്രമണം നടത്താൻ കഴിയും  (3 hours ago)

ബോർഡിന്റെ വാദങ്ങൾ തള്ളി  (3 hours ago)

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (3 hours ago)

പരാതി നൽകി കുടുംബം  (4 hours ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (4 hours ago)

ഹൈക്കോടതിയിലേക്ക്  (4 hours ago)

തിരച്ചിൽ തുടരുന്നു  (4 hours ago)

ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

Malayali Vartha Recommends