Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

'സണ്‍ സിറ്റി' എന്ന വിളിപേരിലറിയപ്പെടുന്ന ജോധ്പൂര്‍, മരുഭൂമിയിലെ നീല നഗരം

16 SEPTEMBER 2017 04:17 PM IST
മലയാളി വാര്‍ത്ത

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍പ്പെടുന്ന വര്‍ണ വിസ്മയങ്ങളുടെ പറുദീസയാണ് രാജസ്ഥാന്‍!! മനംകുളിര്‍ക്കും കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

രാജസ്ഥാനില്‍ എത്തിയാല്‍ ചരിത്ര പ്രസിദ്ധമായ ജോധ്പൂര്‍ സന്ദര്‍ശിക്കാതെ പോന്നാല്‍ യാത്ര പൂര്‍ണതയിലെത്തുകയില്ല.

നീല നഗരമെന്ന വിളിപേരിലറിയപ്പെടുന്ന ജോധ്പൂരിലെ കോട്ടകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കു വരെ നീലമയമാണ്.

ഇന്ത്യയുടെ 'സണ്‍ സിറ്റി' എന്നറിയപ്പെടുന്ന ജോധ്പൂര്‍, 1429- ല്‍ റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ് നഗരം സൃഷ്ടിച്ചത്.



മെഹ്‌റാന്‍ഗാധ് കോട്ട ജോധ്പൂരിലെ പ്രശസ്തമായ കോട്ടകളിലൊന്നാണ്. അതീവ സുന്ദര ശില്‍പചാരുതയാര്‍ന്ന കാഴ്ച. കോട്ടയ്ക്കകത്ത് മോത്തി മഹല്‍, ഫൂല്‍മഹല്‍, ശീഷ് മഹല്‍, ജാന്‍കി മഹല്‍ തുടങ്ങിയ മനോഹര കൊട്ടാരങ്ങളുണ്ട്. ചരിത്രപ്രധാനമായ ഏഴു വാതിലുകളുണ്ട് മെഹ്‌റാന്‍ഗാധ് കോട്ടയ്ക്ക്. ചരിത്രപരമായും ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്ന ഈ ചരിത്രസ്മാരകം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ്. സമ്പുഷ്ടമായ സാംസ്‌കാരികകലാ പാരമ്പര്യമുള്ള ഈ പുരാതന നഗരത്തിന്റെ നീലിമ ആരെയും ആകര്‍ഷിക്കും.

കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ശീഷ് മഹല്‍ അതിമനോഹരമാണ്. വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള കണ്ണാടികള്‍ പതിച്ച ജനല്‍ പാളികള്‍. സര്‍വത്ര കണ്ണാടി മയം! കണ്ണാടികളില്‍ സൂര്യ കിരണങ്ങള്‍ പതിയുമ്പോള്‍ അതിഗംഭീരമായ ഒരു കാഴ്ച തന്നെയാണ്. സൗന്ദര്യവത്കരണം എന്നതിലുപരി, തണുപ്പിനെ ചെറുക്കാനുള്ള ഒരു മാര്‍ഗ്ഗവും കൂടിയായാണ് ശീഷ് മഹല്‍ നിര്‍മിച്ചിരിക്കുന്നത്. വിളക്കുകാലുകളില്‍ കുത്തി നിര്‍ത്തിയ ദീപങ്ങളില്‍ നിന്ന് ചൂട് അകത്തെ കണ്ണാടികളില്‍ പ്രതിഫലിച്ച് മഹലിനു ഉള്ളിലാകെ ചൂടു പരക്കുന്നു.

വെണ്ണക്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു കെട്ടിടമാണ് ജസ്‌വന്ത് താഡ. 1899-ല്‍ ജസ്‌വന്ത് സിങ്ങിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മക്കായി മകന്‍ സര്‍ദര്‍ സിങ്ങ് നിര്‍മിച്ച സ്മാരകമാണീ കെട്ടിടം. കൊത്തു പണികള്‍കൊണ്ട് മനോഹരമാക്കിയ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ കെട്ടിടം മാര്‍വാറിലെ താജ് മഹല്‍ എന്നാണറിയപ്പെടുന്നത്. മാര്‍വാറിന്റെ രാജകുടുംബാംഗങ്ങളുടെ ശവകുടീരം കൂടിയാണ് ഇവിടം.

1929-ല്‍ ഉമൈദ് സിംഗ് മഹാരാജാവ് പണികഴിപ്പിച്ച കൊട്ടാരമാണിത്. ചിത്താര്‍ കൊട്ടാരം എന്നും അറിയപ്പെട്ടിരുന്നു. ഹെന്റി ലാങ്ക്സ്റ്റര്‍ എന്ന ബ്രിട്ടിഷ് ആര്‍ക്കിടെക് രൂപ കല്‍പ്പന ചെയ്ത ഈ കൊട്ടാരം കൊളോണിയന്‍ രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. 406 മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. ഇന്ന് കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് രാജവംശവും മറ്റൊരു ഭാഗം താജ് ഗ്രൂപ്പിന്റെ 7 സ്റ്റാര്‍ ഹോട്ടലും മറ്റൊരു ഭാഗം മ്യൂസിയവും ആണ്. മ്യൂസിയത്തില്‍ മൂന്ന് മുറികളിലായി ജോധ്പൂര്‍ രാജവംശത്തിന്റെ പ്രതാപകാലത്തെ ചിത്രങ്ങളും ആഭരണങ്ങളും തുടങ്ങി അമൂല്യങ്ങളും സവിശേഷങ്ങളുമായ വസ്തുക്കളുടെ പ്രദര്‍ശനമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ക്ലോക്കുകളുടെ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിലുണ്ട്.

ജോധ്പൂര്‍ നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് കെയ്‌ലാന തടാകം. 1872 -ല്‍ പ്രതാപ് സിംഗ് നിര്‍മിച്ച കൃത്രിമ തടാകമാണിത്. പ്രണയ നിറങ്ങളുടെ മിഴിവുള്ള ക്യാന്‍വാസ് പോലെയാണിത്. തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ബോട്ടിങ്ങിനുള്ള സൗകര്യങ്ങളും ആര്‍.ടി.ഡി.ടി.സിലൂടെ ലഭിക്കും. കെയ്‌ലാന തടാകത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ജയ്‌സാല്‍മീരിലേക്കുള്ള വഴിയിലാണ് മാച്ചിയ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കാടറിഞ്ഞ് കാടിന്റ വശ്യത നുകര്‍ന്നുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കും. ജോധ്പൂര്‍ സഫാരി പാര്‍ക്കിലെ പ്രധാന കാഴ്ചകള്‍ മാന്‍, മുയലുകള്‍, കാട്ടുപൂച്ചകള്‍, മോങ്കൂസ്, കുരങ്ങുകള്‍ തുടങ്ങിയവയാണ്. കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിക്കുന്ന വലിയ പക്ഷി നിരീക്ഷണ കേന്ദ്രവും ഇവിടെയുണ്ട്. സഫാരി പാര്‍ക്കിലെത്തുന്നവര്‍ക്ക് സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചകളും ആസ്വദിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (8 minutes ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (13 minutes ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (15 minutes ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (21 minutes ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (48 minutes ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (1 hour ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (1 hour ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (1 hour ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (1 hour ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (2 hours ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (2 hours ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (3 hours ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (3 hours ago)

Malayali Vartha Recommends