Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ത്രിഡി ചിത്രം പോലെ മനോഹരമായ സലൗലി ഡാം

20 SEPTEMBER 2017 04:11 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയും പബ്ബും ബീച്ചുമല്ലാത്ത ഒരു ഗോവയുണ്ടെന്ന് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും സംഭവം സത്യമാണ്. കാണാനും കണ്ടുതീര്‍ക്കാനുമുള്ള കാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടായ ഗോവയില്‍ വിസ്മയിപ്പിക്കുന്ന ആരും കാണാത്ത കാഴ്ചകളാണ് അധികവും.

ബീച്ചും പബ്ബും മാത്രം ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ നഷ്ടമാക്കുന്നത് സുന്ദരമായ ഗോവയുടെ മറ്റൊരു വശമാണ്. അതിശയിപ്പിക്കുന്ന കുറേയധികം കാഴ്ചകളുമായി കാത്തിരിക്കുന്ന തികച്ചും മറ്റൊരു രൂപമുണ്ട് ഗോവയ്ക്ക്!

ഹോളിവുഡ് സിനിമാ സെറ്റോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന നിര്‍മ്മിതി. ആദ്യമായി കാണുന്നവര്‍ക്ക് ഇങ്ങനെയൊരു ഡാം ഇന്ത്യയിലോ എന്നു തോന്നിയാല്‍ അത്ഭുതമില്ല. അത്രയ്ക്കുണ്ട് ഗോവയിലെ സലൗലി ഡാമിന്റെ വിശേഷങ്ങള്‍. കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ഒരു ത്രിഡി ചിത്രം പോലെ മനോഹരമാണ് ഈ ഡാം. സലൗലിം എന്ന പേരിലും ഇത് അറിയപ്പെടുന്നു.

24 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഡാമില്‍ റിവര്‍വോയറിലെ വെള്ളം ഒരു വലിയ കിണര്‍ പോലെയുള്ള ഭാഗികമായ ആര്‍ച്ചിലേക്കു പോകും. അന്‍പതടി താഴ്ചയില്‍ പതിക്കുന്ന വെള്ളം വീണ്ടും അവിടുന്ന് ഒരു ഗര്‍ത്തത്തിലൂടെ നൂറടി താഴ്ചയിലേക്ക് പോകും. വെള്ളം പതിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തിയില്‍ ഡാമിനു ചുറ്റും വെള്ളത്തുള്ളികള്‍ മൂടല്‍ മഞ്ഞ് തീര്‍ക്കുന്നത് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല. ഭാഗികമായ എര്‍ത്ത് ഡാം ആണിത്.

ഗോവയിലെ സുവാരി പുഴയില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാം അവിടുത്തെ ഒരു ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ്. ഗ്രാമീണരുടെ കൃഷി ആവശ്യത്തിനായും കുടിവെള്ളത്തിനുമായാണ് 1975-ല്‍ ഈ ഡാം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ സമയത്ത് പത്തുകോടിയോളം രൂപയായിരുന്നു ഇതിന്റെ നിര്‍മ്മാണ ചെലവ്. ഇപ്പോള്‍ ദിവസേന 380 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഇവിടുന്ന് വിതരണം ചെയ്യുന്നത്.

എങ്ങനെ ഫോട്ടോയെടുത്താലും എത് ആംഗിളില്‍ എടുത്താലും സലൗലി ഡാം സുന്ദരിയാണ്. അതിനാല്‍ തന്നെ ഫോട്ടോഗ്രാഫേഴ്‌സിന്റെ സ്ഥിരം സ്ഥലമാണിത്. റിസര്‍വോയറിലെ വെള്ളം ആര്‍ച്ചിലേക്കു പതിക്കുന്ന കാഴ്ചയാണ് പ്രധാന ആകര്‍ഷണം.

എത്തിച്ചേരാന്‍ സ്വന്തമായി വാഹനസൗകര്യം ഇല്ലെങ്കില്‍ സലൗലി ഡാമില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. സൗത്ത് ഗോവയിലെ മര്‍ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചുര്‍ചൊരം വഴി 30 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 minutes ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (1 hour ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (1 hour ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (1 hour ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (1 hour ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (2 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (2 hours ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (2 hours ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (2 hours ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (2 hours ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (2 hours ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (2 hours ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (4 hours ago)

Malayali Vartha Recommends