Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ബരോത് ; സ്വര്‍ഗരാജ്യത്തെ താഴ്വര

26 APRIL 2018 03:57 PM IST
മലയാളി വാര്‍ത്ത

ഹിമാചലിനെ കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്തുന്നത് മഞ്ഞുമലകളും പൈന്‍ മരങ്ങളും ഒക്കെയാവും അല്ലേ? പക്ഷെ ഈ നാടിനു മറ്റൊരു മുഖം കൂടെ ഉണ്ട്. അരുവികളും പൂപ്പാടങ്ങളും പുഴകളും നിറഞ്ഞ ഗ്രാമങ്ങള്‍ ഉള്ള ഹിമാചല്‍ താഴ്വരകള്‍... കാംഗ്ര വാലി, സ്പിറ്റി വാലി, ചമ്പ വാലി, കിന്നൗര്‍ വാലി, കുളു വാലി, സാംഗ്‌ള വാലി, സോളാങ് വാലി, പാര്‍വതി വാലി അങ്ങനെ ഒരുപറ്റം താഴ്വരകള്‍.. എന്നാല്‍ ഇവരൊടൊന്നും കൂട്ടുകൂടാതെ ഒരു മൂലയില്‍ ആരും കാണാതെ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഒരു താഴ് വരയുണ്ട്; ബരോത് വാലി .

കണ്ടു മടുത്ത സ്ഥലങ്ങളില്‍ നിന്നും ഒക്കെ വ്യത്യസ്ഥമായ കാഴ്ചകള്‍... ഹിമാചലിലെ മണ്ടിയില് നിന്നും 60 കി.മീ ദൂരം. നേരിട്ട് മണ്ടിയില്‍നിന്നും ഒരു ബസ്സേ ഉള്ളൂ. പിന്നെ ഉള്ളത് ജോഗിന്ദര്‍ നഗര്‍ വരെ പോകുന്ന ബസ്സാണ്. അതില്‍ കയറി ഘടാസനി എന്ന സ്ഥലത്ത് ഇറങ്ങണം. അവിടുന്ന് മറ്റൊരു ബസ്സില്‍ ബരോത് വരെ പോകാം. 25 കി.മീ ദൂരം. ഘടാസനിയില്‍ നിന്നും യാത്ര തുടങ്ങി 20 മിനിറ്റ് കഴിയുമ്പോഴേക്കും ബരോത് വാലി കണ്ടു തുടങ്ങും. നിറയെ മഞ്ഞ പൂക്കള്‍ പുതച്ച താഴ്വര.

ബരോത് കൂടാതെ അവിടെ കാണേണ്ട പ്രധാനപ്പെട്ട 2 സ്ഥലങ്ങളാണ് ലുഹാര്‍ടിയും ബഡാഗാവും. ലുഹാര്‍ടി 6 കി.മീ ദൂരത്തും ബഡാഗാവ് 15 കി.മീ ദൂരത്തും ആണ്. 2 സ്ഥലത്തേക്കും ബരോതില്‍ നിന്നും ഇടയ്ക്കിടെ ബസ്സുണ്ട്. 65 കി.മീ ഉള്ളൂ എന്നാലും അര മണിക്കൂര്‍ എടുക്കും ലുഹാര്‍ടിയില്‍ എത്താന്‍. ഹിമാചലില്‍ യാത്ര ചെയ്തവര്‍ക്ക് അറിയാം അതിന്റെ അവസ്ഥ. പോകുന്ന വഴിയില്‍ ഹൈഡ്രോ പ്രോജക്ടിന്റെ കുറേ ഉപകരണങ്ങളും വാഹനങ്ങളും കാണാം. ആ നാടിന്റെ ഭംഗി കെടുത്തുന്ന കാഴ്ചകള്‍. കുറച്ചു മുകളില്‍ എത്തുമ്പോള്‍ ഒരു മഞ്ഞുമല തെളിഞ്ഞു വരും. ഓരോ വളവു തിരിഞ്ഞു വരുമ്പോഴും അതിന്റെ ഭംഗിയും വലുപ്പവും കൂടിക്കൂടി വന്നുകൊണ്ടേയിരിക്കും.

ലുഹാര്‍ടിയില്‍ ബസ് ഇറങ്ങുന്നത് ആ മലയുടെ മുന്നിലേക്ക് പോകുന്ന വഴിയിലാണ് . ബസ് ഇറങ്ങി ആ ചെറിയ ഗ്രാമത്തിലൂടെ ഒരു 8 കി.മീ എങ്കിലും നടക്കണം. കൃഷി ആണ് പ്രധാന ജോലി. പിന്നെ അവര്‍ക്കു വേണ്ട വസ്ത്രങ്ങള്‍ അവരു തന്നെ നെയ്തുണ്ടാക്കും. ബാക്കി വരുന്നത് മാര്‍ക്കറ്റില്‍ വില്‍ക്കും. തികച്ചും ഒറ്റപ്പെട്ട ഒരു ഗ്രാമം. വല്ലപ്പോഴും ആരെങ്കിലും ഒക്കെ ബറോട്ടിലേക്കു പോയി വരും.

മനോഹരമായ കാഴ്ചകളാണ് താഴ് വരയാകെ. മഞ്ഞപ്പൂക്കള്‍ കൊണ്ട് താഴ് വര നിറഞ്ഞിരിക്കുന്നു. അരികിലായി അരുവി, റോഡിന് ഇരുവശവും പൈന്‍ മരങ്ങള്‍, മുകളിലായി മഞ്ഞുമല, വിജനമായ സ്ഥലം. നടന്നു പോകുന്നത് സ്വര്‍ഗത്തിലേക്ക് ആണെന്ന് തോന്നിപ്പോകും. പണ്ട് ജനങ്ങള്‍ സാധനങ്ങള്‍ കൊണ്ടുവരാനും ജലസേചന പദ്ധതികള്‍ക്കും ഉപയോഗിച്ച നാരോ ഗേജ് റെയില്‍വേ ട്രാക്ക് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (3 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (3 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (4 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (4 hours ago)

Malayali Vartha Recommends