Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

അടുത്തുണ്ടായിട്ടും അറിയാതെ പോയ നാട്, ഗൂഢല്ലൂര്‍

05 MAY 2018 10:54 AM IST
മലയാളി വാര്‍ത്ത

മൂന്നുസംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍. ലോകപ്രശസ്തമായ വന്യജീവിസങ്കേതങ്ങളും മലയോരങ്ങളും ഗൂഢല്ലൂരിന്റെ തൊട്ടടുത്തുണ്ട്. പക്ഷേ ഗൂഢല്ലൂര്‍ സഞ്ചാരികള്‍ക്ക് ഒരു ഇടത്താവളം മാത്രമാണ്. കേരളത്തില്‍നിന്നു നിലമ്പൂര്‍ നാടുകാണിച്ചുരം വഴി ഇവിടേക്കെത്താം, വയനാട്ടില്‍നിന്ന് സുല്‍ത്താന്‍ ബത്തേരി വഴിയും ഇവിടെക്കെത്താം. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍നിന്നും ഗൂഢല്ലൂരിലേക്കെത്താം.

എല്ലാവരും ഗൂഢല്ലൂരിലേക്കെത്തുന്നത് ഊട്ടി കാണാനാണ്. അല്ലെങ്കില്‍ മുതുമലൈ കടുവാ സങ്കേതത്തെയോ, ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തെയോ അറിയാനാണ്. അതുമല്ലെങ്കില്‍ ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തിപ്പാടങ്ങളില്‍ ദിവസം ചെലവിടാനാണ്. നിലമ്പൂരില്‍നിന്ന് ഒരു മണിക്കൂര്‍ ചെന്നാല്‍ മതി മഞ്ഞും മലകളും തേയിലത്തോട്ടങ്ങളും സായിപ്പിന്റെ കാലത്തെ ഫാക്ടറികളും എസ്‌റ്റേറ്റ് ബംഗ്ലാവുകളും നിറഞ്ഞ ഗൂഢല്ലൂരിലെ ക്ലിഫ് ജംഗിള്‍ റിസോര്‍ട്ടിലെത്താം. കോക്കല്‍ മലയുടെ തുമ്പ് ദേ, ഇങ്ങനെ കയ്യൊന്നുയര്‍ത്തിയാല്‍ തൊടാമെന്ന പ്രതീതിയാണ് അവിടത്തെ ബാല്‍ക്കണിയിലിരുന്നാല്‍. മഞ്ഞ്, മലകളില്‍നിന്നിറങ്ങി അതിഥികള്‍ക്കു സുഖമല്ലേ എന്നന്വേഷിച്ച് ആ ഇരിപ്പിടങ്ങളെ തഴുകി കടന്നുപോകും.

വലിയ കാറ്റടിക്കുന്നില്ലെങ്കില്‍ തണുപ്പുണ്ടെങ്കിലും എത്രനേരം വേണമെങ്കിലും ആ റിസോര്‍ട്ടിന്റെ ബാല്‍ക്കണിയിലിരിക്കാം. അതിസുന്ദരമായും വൃത്തിയായും ഒരുക്കിയ മുറിയിലിരുന്നാല്‍ത്തന്നെ കോക്കല്‍ മലയെ മഞ്ഞുമൂടുന്നതു കാണാം. സൂര്യന്‍ കോക്കല്‍ മലമുകളില്‍നിന്നു പൊങ്ങിവരുംതോറും മഞ്ഞും കനത്തുവരുന്നു. ആ മലമുകളിലേക്കു ട്രെക്കിങ് പോകാനുള്ള സൗകര്യവുമുണ്ട്. നടക്കുംതോറും ഉയരം കൂടുന്നമാതിരിയൊരു മല!

ഇനി ഗൂഢല്ലൂര്‍ പട്ടണത്തിലേക്ക്. ഇവിടെയൊരു ചൈനാ വില്ലേജുണ്ട്. പിന്നെ നീഡില്‍ റോക്ക്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജയില്‍, സിംകോണ മരങ്ങളുടെ തോട്ടം തുടങ്ങി കാഴ്ചകള്‍ ഏറെയുണ്ട്. ഏതു നാട്ടിലും ഒന്നു ചുഴിഞ്ഞിറങ്ങിയാല്‍ കഥകളുടെ സാഗരം തന്നെ ലഭിക്കും.

അടുത്തുണ്ടായിട്ടും അറിയാത്തൊരു നാട്ടില്‍ രാവുറങ്ങാം, വന്യമൃഗങ്ങളെ അടുത്തു കാണാനുള്ള അവസരം എന്നിവയാണീ യാത്രയുടെ ഹൈലൈറ്റ്. ഊട്ടിയ്ക്കും മുതുമലൈയ്ക്കും ബന്ദിപ്പൂരിലേക്കും പോകുന്നവര്‍ക്ക് മികച്ച താമസസൗകര്യം നല്‍കുകയാണ് ഗൂഢല്ലൂര്‍.

അടുത്തുള്ള സ്ഥലങ്ങള്‍:മുതുമലൈ ടൈഗര്‍ റിസര്‍വ്, ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്,നിലമ്പൂര്‍,ഊട്ടി,മസിനഗുഡി. (മാമത്ത് ക്ലിഫ് ജംഗിള്‍ റിസോര്‍ട്ടിലെ താമസസൗകര്യത്തിന് ബന്ധപ്പെടുക– മുരുകന്‍ 9894009892)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (18 minutes ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (21 minutes ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (23 minutes ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (1 hour ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (3 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (4 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (5 hours ago)

ഇനി ദളപതി ഭരണം  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (14 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (15 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (15 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (16 hours ago)

Malayali Vartha Recommends