Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികകോശങ്ങള്‍ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് തെളിയിച്ച് ശാസ്ത്രജ്ഞര്‍, മനുഷ്യനെ ക്ലോണ്‍ ചെയ്ത് സൃഷ്ടിക്കുന്നതിന്റെ ആദ്യഘട്ടവിജയമോ ഇത്?

03 MAY 2018 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...

ബഹിരാകാശ യാത്രയിലെ ഏറ്റവും ദുർഘടമെന്ന് വിലയിരുത്തുന്ന ബഹിരാകാശ നടത്തത്തിന് ഇറങ്ങി മലയാളി വംശജനായ അനിൽ മേനോൻ

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

പും ബീജമോ അണ്ഡമോ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ വീണ്ടും തെളിയിച്ചു.രണ്ടു തരത്തിലുള്ള മൂലകോശങ്ങളെ സംയോജിപ്പിച്ച് ഭ്രൂണം ഉണ്ടാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചുവെന്നാണ് അവകാശപ്പെടുന്നത്. ഇപ്രകാരം ഭ്രൂണം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ കാഴ്ചയില്‍ ഒരേ പോലുള്ള അനേക ഭ്രൂണങ്ങളെ വേഗത്തില്‍ സൃഷ്ടിയ്ക്കാന്‍ കഴിയുമെന്നും ഇത് മെഡിക്കല്‍ രംഗവുമായി ബന്ധപെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നുമാണ് കരുതപ്പെടുന്നത്.

ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിയ്ക്കപ്പെടുന്ന ഭ്രൂണങ്ങള്‍ ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാതെ പോകുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ. പുതിയ ചികിത്സാ രീതികള്‍ കണ്ടു പിടിയ്ക്കുമ്പോള്‍ അത് മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുന്നതിനു മുന്‍പായി ഇത്തരം ഭ്രൂണങ്ങളില്‍ പരീക്ഷിച്ചു നോക്കി ഫലസാധ്യതയോ പാര്‍ശ്വഫലങ്ങളോ ഉണ്ടോ എന്ന് തിരിച്ചറിയാനാവുമെന്ന സൗകര്യവുമുണ്ട്.

അതേസമയം, ഒരു പരിധികളുമില്ലാതെ എത്ര മനുഷ്യരെ വേണമെങ്കിലും ഇപ്രകാരം ക്ലോണ്‍ ചെയ്‌തെടുക്കാമെന്ന സ്ഥിതി ഉണ്ടാകുമെന്നും അത് ദുരുപയോഗം ചെയ്ത് വ്യാപക ദുരന്തങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. എലികളില്‍ നടത്തിയ ഈ പരീക്ഷണത്തില്‍ ലൈംഗിക കോശങ്ങളായ പുംബീജവും അണ്ഡവും ഇല്ലാതെ ഭ്രൂണം ഉണ്ടാക്കുന്നതില്‍ വിജയിച്ചുവെങ്കിലും അതുപോലെ മനുഷ്യ ഭ്രൂണം ഉണ്ടാക്കാനാവുമോ എന്ന് പരീക്ഷിച്ചു നോക്കാന്‍ പോലും ഇന്ന് സാഹചര്യങ്ങള്‍ അനുവദിയ്ക്കുന്നില്ല. നൈതികമായി അത് ശരിയാണോ എന്നുള്ളതാണ് അതിലെ പ്രശ്നം.

ഇതിനു മുന്‍പ് ഡോളി എന്ന ആടിനെ ക്ലോണ്‍ ചെയ്തപ്പോള്‍ ശാസ്ത്രജ്ഞര്‍ ഒരു ആടിന്റെ അകിടിലുള്ള പ്രായപൂര്‍ത്തി എത്തിയ ഒരു കോശത്തെ, ന്യൂക്ലിയസ് നീക്കം ചെയ്ത ഒരു അണ്ഡത്തിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. പുംബീജത്തിന് പകരം ലൈംഗികകോശം അല്ലാത്ത അകിടിലെ കോശം ഉപയോഗിച്ചാണ് ഡോളി എന്ന ആടിനെ ക്ലോണ്‍ ചെയ്തത്.

ഇപ്പോള്‍, എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രണ്ട് വ്യത്യസ്തങ്ങളായ മൂലകോശങ്ങളെ തമ്മില്‍ സംയോജിപ്പിച്ചാണ് ഗവേഷകര്‍ ഭ്രൂണം ഉണ്ടാക്കിയത്. അതില്‍ കോശവിഘടനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഉറപ്പിച്ചതിനു ശേഷമാണ് അതിനെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. അപ്പോള്‍ അതിന് ബ്ലാസ്‌റ്റോസിസ്റ്റ് എന്നാണ് പറയുന്നത്. മൂന്നു മൂന്നര ദിവസം പ്രായമുള്ള ഒരു സാധാരണ ഭ്രൂണം വിഘടിയ്ക്കുന്നതു പോലെ ഇതിലും പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ അതിനു കഴിഞ്ഞില്ല.

ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നിക്കോളാസ് റീവ് റോണ്‍ പറയുന്നത്, ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ കഴിവുള്ള ഒരു, എലിയുടെ ഭ്രൂണം ഉണ്ടാക്കി എടുക്കുന്നതില്‍ അവര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിജയം കണ്ടെത്തും എന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ഇതുപോലെ ലൈംഗിക കോശങ്ങള്‍ ഉപയോഗിക്കാതെ ഒരു മനുഷ്യ ഭ്രൂണത്തെ ഉണ്ടാക്കി, ഗര്‍ഭത്തില്‍ വളര്‍ത്തി എടുക്കുന്നതിന് ഇനിയും ഒരു പത്തു വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത് എന്നാണ്.

ഇപ്രകാരം ഉണ്ടാക്കുന്ന മനുഷ്യരുടെ ഭ്രൂണങ്ങള്‍ ഉപയോഗിച്ച് പുതിയ മരുന്നുകളുടെ പരീക്ഷണ പ്രയോഗവും വന്ധ്യതാ ചികിത്സാരംഗത്തെ പുരോഗതിയുമാണ് ലക്ഷ്യമിടുന്നത്. ഭ്രൂണങ്ങള്‍ മൂല്യമേറിയവയാണ്. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായത്ര എണ്ണം ഭ്രൂണങ്ങള്‍ ലഭ്യമാകാത്തത് ഗവേഷണപുരോഗതിയെ ബാധിയ്ക്കാറുണ്ട്. ഇപ്രകാരം ബ്ലാസ്‌റ്റോസിസ്റ്റുകള്‍ ധാരാളമായി നിര്‍മ്മിയ്ക്കുവാന്‍ കഴിയുമെങ്കില്‍ എണ്ണത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം ആകുമെന്നും മനുഷ്യരാശിയുടെ നന്മയ്ക്കായി പുതിയ പുതിയ മരുന്നുകളും ചികിത്സാ രീതികളും പരീക്ഷിച്ചു ഉറപ്പിയ്ക്കാവുന്നതാണെന്നും അവര്‍ പ്രതീക്ഷിയ്ക്കുന്നു. ബ്ലാസ്‌റ്റോസിസ്റ്റുകളെ ഒരു മനുഷ്യക്കുഞ്ഞായി വളര്‍ത്തി എടുക്കുന്നതില്‍ നൈതികമല്ലാത്ത ചില ഘടകങ്ങള്‍ ഉണ്ടെന്ന് താന്‍ കരുതുന്നുവെന്നും, ഓരോ ബ്ലാസ്‌റ്റോസിസ്റ്റും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ക്ലോണ്‍ ആണെന്നുള്ള വസ്തുത സത്യമായതിനാല്‍ മനുഷ്യരെ ക്ലോണ്‍ ചെയ്തുണ്ടാക്കരുത് എന്നാണ് താന്‍ കരുതുന്നതെന്നും പ്രൊഫസര്‍ റീവ് റോണ്‍ പറഞ്ഞു.

നേച്ചര്‍ മാഗസിനിലാണ് ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends