Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ കൂട്ടിതല്ലുകാരിയെന്ന് അമൃതയുടെ കമന്റ്റ് ....തന്നോടിത്തരം സംസാരം വേണ്ടന്ന താക്കീതുമായി വീണ നായർ...ബിഗ് ബോസ്സിൽ പോര് മുറുകുന്നു...രജിത്ത് കുമാർ ആണോ ഇതിനൊക്കെ പിന്നിലെന്ന് പ്രേക്ഷകർ

03 MARCH 2020 02:01 PM IST
മലയാളി വാര്‍ത്ത

പകുതി ദിനങ്ങൾ പിന്നിട്ടതോടെ ബിഗ് ബോസ്സിലെ പോര് മുറുകുകയാണ്. പ്രധാനമായും രണ്ട് ടീമുകൾ തമ്മിലുള്ള പടവെട്ടാന് പ്രേക്ഷകർ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുന്നത്. ഇതുവരെ ഒറ്റക്ക് പോരാടിയ രജിത്ത് കുമാർ ഇപ്പോൾ ഒരു ടീമിന്റെ നേതാവാണ്. രജിത്ത് കുമാറിന്റെ നിർദേശമനുസരിച്ച് ചലിക്കാൻ തയാറായി രഘു സുജോ അമൃതം ഗമയ സഹോദരിമാരുമുണ്ട്. രണ്ടു ടീമുകൾ തമ്മിലുള്ള പോരായതുകൊണ്ടുതന്നെ ആരോപണങ്ങളും വാക്കേറ്റവും ദിനം പ്രതി മുറുകയും ചെയുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അതിനൊരു ഉദാഹരണമാണ് പ്രേക്ഷകർക്ക് നൽകിയത്.

ബിഗ് ബോസ് കഴിഞ്ഞ ദിവസം നൽകിയ ടാസ്‌ക്കാണ് പ്രേശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ബിഗ് ബോസ് സമാധാനം നിലനിർത്താൻ ഹൗസിൽ നിന്നും പുറത്താക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഒരു മത്സരാർത്ഥിയെ തിരഞ്ഞെടുക്കണം മാത്രമല്ല അവരെ തിരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമാക്കണം. അതോടൊപ്പം ബിഗ് ബോസിൽ നിന്നും പുറത്തായവരിൽ നിന്നും തിരിച്ചു വരണമെന്ന് മത്സരാർത്ഥി ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ പേരും വെളിപ്പെടുത്തണം. എന്നാൽ പ്രേക്ഷകരും മറ്റ് മത്സരാർത്ഥികളും പ്രതീക്ഷിച്ചതുപോലെതന്നെ കൂടുതൽ പേരും പുറത്തുപോകണമെന്ന് തിരെഞ്ഞെടുത്ത മത്സരാർത്ഥി ഡോ.രജിത്ത് കുമാർ ആയിരുന്നു. തിരിച്ചു വരണമെന്ന് മത്സരാർഥികളിൽ കൂടുതൽ പേരും ആഗ്രഹിച്ചത് സുരേഷ് കൃഷ്‌ണനെ ആയിരുന്നു. മഞ്ജു പത്രോസിന്റെ പേരും ചിലർ തിരിച്ചു വരേണ്ടവരുടെ കുട്ടത്തിൽ വെളിപ്പെടുത്തി. ജസ്ല, സൂരജ് എന്നിവരുടെ പേരും നിർദേശത്തിൽ വന്നിരുന്നു. എന്നാൽ പുറത്തുപോകണമെന്ന് രജിത്ത് കുമാർ നിർദേശിച്ച പേര് ഫുക്രുവിൻറെയായിരുന്നു. മാത്രമല്ല തിരിച്ചു വരണമെന്ന് രജിത്ത് കുമാർ ആഗ്രഹിച്ച മത്സരാർത്ഥി പവൻ ആയിരുന്നു. തുടർന്ന് അലക്‌സാൻഡ്ര, അമൃത അഭിരാമി എന്നിവരും പുറത്തുപോകേണ്ടയാൾ ഫുക്രു എന്നായിരുന്നു വെളിപ്പെടുത്തിയത്. എന്നാൽ സുജോ പുറത്തുപോകേണ്ടയാൾ വീണ എന്നായിരുന്നു പറഞ്ഞത്.

ടാസ്ക്കിനു ശേഷം അഭിരാമി അമൃത സുജോ രജിത്ത് കുമാർ എന്നിവർ ചേർന്നു സംസാരിക്കുമ്പോൾ വീണ അവിടെയെത്തുകയായിരുന്നു. തുടർന്ന് രജിത്തിനോടായി എല്ലാവരും ചേർന്ന് തിരഞ്ഞെടുത്തതിൽ വിഷമമായോ എന്ന് ചോദിക്കുകയും ചെയ്തു. ഇതിനിടെ സഹോദരിമാരോടായി വീണ രജിത്തിനൊപ്പം ചേർന്നതിനെക്കുറിച്ച് അംസാരിക്കുന്നു . തുടർന്ന് ബിഗ് ബോസ്സിൽ എത്തിയപ്പോൾ തന്നെ ഗ്രുപ്പിസം അനുഭവപ്പെട്ടു എന്നും വീണ കൂട്ടിതല്ലാൻ ശ്രമിക്കുന്നു എന്നും അമൃത ആരോപിച്ചു. ഇത് കേട്ട് പ്രകോപിതയായ വീണ തിരിച്ച് അതിരൂക്ഷമായി പ്രതികരിക്കുന്നു. തുടർന്ന് തന്നോട് ഇത്തരത്തിൽ സംസാരിക്കരുതെന്നും തനിക്കത് ഇഷ്ട്ടമില്ല എന്നും പറഞ്ഞു വീണ അവിടെ നിന്നും പോകുന്നു. തുടർന്ന് വീണ ആര്യയുടെ അടുക്കലെത്തി തന്നെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ച് പറയുകയും കരയുകയും ചെയ്യുന്നു. തുടർന്ന് ആര്യ വീണയെ സമാധാനിപ്പിക്കുകയും ചെയ്യുന്നു.

ഏതായാലും സഹോദരിമാർ സൈലന്റ്റ് സോണിൽ നിന്നും മാറി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഇനി ഇവരുടെ മറ്റൊരു മുഖമാണോ പ്രേക്ഷകർ കാണുകയെന്ന് കാത്തിരുന്നു തന്നെ കാണാം. സഹോദരിമാർ കുടി ടീമിലേക്ക് ചേർന്നതോടെ രജിത്ത് കുമാർ കൂടുതൽ ശ്കതനായിരിക്കുന്നു . ഇനി രജിത്ത് നയിക്കുന്ന ടീം എങ്ങനെയൊക്കെ മറ്റുളവരെ അടിച്ച നിലം പരിശാക്കുമെന്നും കാത്തിരുന്ന് കാണാം. ഇനി എന്തൊക്കെ പൂരമാണ് ബിഗ് ഹൗസിൽ സംഭവിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends