Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

"അയ്യോ ഞാൻ അത് അപ്പോഴത്തെ ഇമോഷനിൽ പറഞ്ഞുപോയതാ".....ലാലേട്ടന് മുന്നിൽ മലക്കം മറിഞ്ഞ് ആര്യ അപ്പോ ക്വിറ്റ് ചെയ്യുന്നില്ലേ ആര്യേ എന്ന് പ്രേക്ഷകർ...ആര്യയുടെ ആരോപണത്തിന് ഒത്തുതീർപ്പായി

08 MARCH 2020 12:37 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എപ്പിസോഡായിരുന്നു ഇന്നലത്തേത് .പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംഷയോടെ കാത്തിരുന്ന എപ്പിസോടാനാണ് മോഹൻ ലാൽ എത്തുന്ന ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡ്. നിരവധി സംഘർഷഭരിതമായ കാര്യങ്ങളായിരുന്നു ബിഗ് ബോസ് കഴിഞ്ഞ എപ്പിസോഡുകളിലായി ബിഗ് ബോസ് ഹൗസിൽ നടന്നത്. അഭിപ്രായ വ്യത്യാസത്തിൽ തുടങ്ങി അവസാനം കയ്യാംങ്കളിയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു . ബിഗ് ബോസ് അതിന്റെ അറുപത് ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള പോര് മുറുകുകയാണ് . മത്സരാർഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബിഗ് ബോസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതെല്ലാം പാളി പോകുകയായിരുന്നു. ഹൗസിലെ ക്യാപ്റ്റൻസി ടാസ്ക്ക് ആണ് വലിയ പ്രശ്നങ്ങൾക്ക് കാരണമായത് . ആര്യയും രജിത്ത് കുമാറുമായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. ടാസ്ക്കിൽ രജിത് വിജയിക്കുകയും ചെയ്തു . രജിത്തും ടീം അംഗങ്ങളും ടാസ്ക്കിന്റെ നിയമംലംഘിച്ചു എന്ന് ആര്യ ആരോപിച്ചിരുന്നു. മാത്രമല്ല വമ്പനൊരു പ്രഖ്യാപനവും കഴിഞ്ഞ ദിവസം ആര്യ നടത്തിയിരുന്നു. ടാസ്ക്കിന്റെ സത്യാവസ്ഥ തെളിയിച്ചില്ലെങ്കിൽ താൻ ബിഗ് ബോസ്സിൽ നിന്നും ക്വിറ്റ് ചെയ്യുമെന്നാണ് ആര്യ പ്രഖ്യാപിച്ചത്. മാത്രമല്ല തുടർന്ന് വരുന്ന ടാസ്ക്കുകളിലൊന്നും സഹകരിക്കില്ല എന്നും ആര്യ കൂട്ടിച്ചേർത്തു. മോഹൻ ലാൽ എത്തുന്ന എപ്പിസോഡിൽ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും തീർപ്പുണ്ടാക്കുമെന്നും ആര്യ മറ്റുള്ളവരോടായി പറഞ്ഞിരുന്നു. തുടർന്ന് മോഹൻ ലാൽ തന്നെ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു.

'ആര്യയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, അല്ലേ ആര്യ' എന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. ' കുഞ്ഞിന്റെ പേരില്‍ സത്യം ചെയ്യുന്നു, അതിന്റെ കാര്യം അറിഞ്ഞിട്ടേ ഇനിയുള്ള ടാസ്‌കുകളില്‍ പങ്കെടുക്കൂ എന്നൊക്കെ പറഞ്ഞത് കേട്ടു. അതുകൊണ്ടാണ് ചോദിക്കുന്നത്. ആര്യയ്ക്ക് എന്താണ് അറിയേണ്ടത്?' എന്നും മോഹൽലാൽ ചോദിച്ചു.

ക്യാപ്റ്റൻസി ടാസ്ക്കായിരുന്നു ആര്യയുടെ പ്രശ്നം. തനിയ്ക്ക് അതില്‍ ഒരു നീതി അനുഭവപ്പെട്ടില്ല എന്നായിരുന്നു ആര്യയുടെ പ്രതികരണം . തുടർന്ന് മോഹൻ ലാൽ ടാസ്ക്കിലെ ജഡ്ജുമാരായ രേഷ്മ സാന്ദ്ര രഘു എന്നിവരോട് ടാസ്ക്കിന്റെ അന്തിമ വിധിയെപ്പറ്റി ചോദിച്ചു .തുടർന്ന് ഒരൊറ്റ മത്സരാർത്ഥികളോടും അഭിപ്രയം ആരാഞ്ഞു . ഓരോരുത്തരും തങ്ങളുടെ അഭിപ്രായം പറഞ്ഞു. മത്സരം ഫോട്ടോ ഫിനിഷിൽ എത്തിയെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. തുടർന്ന് ഏവരുടെയും മറുപടി കേട്ടതിനു ശേഷം മോഹൻ ലാൽ സംഭവത്തിൽ തീർപ്പുണ്ടാക്കി . ഫോട്ടോ ഫിനിഷ് എടുത്തുവെക്കാന്‍ ഇത് ഒളിമ്പിക്‌സിലെ ഓട്ടമത്സരമൊന്നുമല്ലന്നും ,ആര്യക്ക് വീഡിയോ കാണണോ എന്നും മോഹൻ ലാൽ ചോദിച്ചു.ഞങ്ങള്‍ കാണിക്കാൻ തയ്യാറാണ്' എന്നും മോഹൻലാൽ പറഞ്ഞു . എന്നാൽ ആ വിഷയം സംസാരിച്ചു തീർത്തെന്നും തന്റെ ടീമിലെ മറ്റ് അംഗങ്ങളും അതിനെപ്പറ്റി പിന്നീട് സംസാരിച്ചിരുന്നില്ല എന്നും ആര്യ മോഹൻ ലാലിനോട് വ്യക്തമാക്കി. മാത്രമല്ല ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞത് അപ്പോഴുളള ദേഷ്യത്തിന്റെ പുറത്താണ് എന്നും ആര്യ കൂട്ടിച്ചേർത്തു. കൊച്ചുകുട്ടികൾ മത്സരങ്ങളിലിൽ തോൽക്കുമ്പോൾ തന്റെ പരാജയം സമ്മതിച്ചുകൊടുക്കാത്തത് പോലെ ആര്യയും പെരുമാറുകയായിരുന്നു എന്നും മോഹൻ ലാൽ അഭിപ്രായപ്പെട്ടു.

എന്നാൽ പിന്നീട് വീഡിയോ കാണാനുള്ള താൽപര്യം ആര്യ പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ രേഷ്മ അത് കാണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മേഹാൻലാലിന് മുന്നിൽ അത് അവതരിപ്പിക്കുകയും ചെയ്തു. വ 'ആര്യയ്ക്കും മറ്റാർക്കും കാണാൻ താൽപര്യമില്ല ടാസ്ക്ക് ജഡ്ജ് ചെയ്ത രേഷ്മയാക്കാണോ വീഡിയോ കാണേണ്ടത്' എന്ന് മോഹൻലാൽ ചോദിച്ചു. ഈ ടാസ്ക്കിന്റെ പേരിൽ കുറെ പ്രശ്നങ്ങൾ നടന്നു. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനാണ് വീഡിയോ കാണണമെന്ന് പറഞ്ഞതെന്നും രേഷ്മ പറഞ്ഞു. ഷോ കഴിഞ്ഞ് നിങ്ങൾ‌ പുറത്തു പോകുമ്പോൾ സ്വകാര്യമായി ഇതിന്റെ വീഡിയോ അയച്ചു തരാമെന്നും മോഹൻലാൽ രേഷ്മയോട് പറഞ്ഞു.

വെള്ളിയാഴ്ച എപ്പിസോഡില്‍ നടന്ന ക്യാപ്റ്റന്‍സി ടാസ്‌കുമായി ബന്ധപ്പെട്ടാണ് ആര്യ ബിഗ് ബോസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. നിരീക്ഷകരായി ബിഗ് ബോസ് ഏര്‍പ്പെടുത്തിയിരുന്ന മൂന്നുപേരില്‍ രഘുവും അലസാന്‍ഡ്രയും രജിത്തിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ രേഷ്മ ആര്യയാണ് വിജയിച്ചതെന്നും പറഞ്ഞു. എന്നാല്‍ എപ്പോഴത്തെയും പോലെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത ബിഗ് ബോസ് രജിത്തിനെ പത്താം വാരത്തിലെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ആര്യ ബിഗ് ബോസിനോട് ഇത് അനീതിയാണെന്ന തരത്തില്‍ സംസാരിച്ചത്. തൃപ്തികരമായ വിശദീകരണം നല്‍കാത്ത പക്ഷം ബിഗ് ബോസില്‍നിന്ന് താന്‍ പോകുമെന്നും ആര്യ പറഞ്ഞിരുന്നു. ഇതിനുള്ള തീർപ്പായിരുന്നു കഴിഞ്ഞ ദിവസം മോഹൻ ലാൽ അവതരിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (8 minutes ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (23 minutes ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (36 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (1 hour ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (1 hour ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (1 hour ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (2 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (2 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (3 hours ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (4 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (4 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (9 hours ago)

Malayali Vartha Recommends