Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

രജിത്ത് കുമാർ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക്.... ഡോ.രജിത്ത് കുമാറിനെ ഹൗസിൽ നിന്നും പുറത്താക്കിയത് ബിഗ് ബോസ് നടത്തിയ പ്രാങ്കോ? തെളിവുകൾ നൽകുന്ന സൂചനയെന്ത്....അമ്പരന്ന് പ്രേക്ഷകർ

11 MARCH 2020 02:43 PM IST
മലയാളി വാര്‍ത്ത

വളരെ സംഭവ വികാസങ്ങൾ നിറഞ്ഞൊരു എപ്പിസോഡാണ് കടന്നു പോയത്. വളരെയധികം നാടകീയതകൾ ക്കൊപ്പം പ്രേക്ഷകരെയും മത്സരാര്ഥികളേയും ഒരുപോലെ ഞെട്ടിച്ച ദിനം കൂടിയായിരുന്നു ഇന്നലെ. പ്രേക്ഷക പിന്തുണയും ആരാധകരും മറ്റാരേക്കാളുമുള്ള ഡോ.രജിത്ത് കുമാറിന്റെ മറ്റൊരു മുഖമാണ് കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടത്. കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വെക്കുകയും ചെയ്തു. എല്ലാവര്ക്കും ചോദിക്കാനുണ്ടായിരുന്നത് ഒരേയൊരു ചോദ്യം മാത്രമായിരുന്നു. ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടായിരുന്നോ എന്ന്. രജിത്ത് കുമാറിൽനിന്നും പ്രേക്ഷകരും മറ്റ് മത്സരാർത്ഥികളും ഇത്തരമൊരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ല. അതുതന്നെയാണ് പ്രേക്ഷകരെയും രജിത്ത് ഫാൻസിനെയും ഏറെ അമ്പരപ്പിച്ചതും. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ സംഭവങ്ങൾ എല്ലാം ഒരു നാടകമായിരുന്നു എന്നും രജിത്ത് കുമാറും രേഷ്മയും ബിഗ് ബോസും ചേർന്ന് നടത്തിയ ഒരു നാടകത്തിന്റെ ഭാഗമായിരുന്നു ഹൗസിൽ നടന്ന സംഭവ വികാസങ്ങൾ എന്നാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി നടക്കുന്ന ചർച്ചകൾ.

ബിഗ് ബോസ് ഹൗസിലെ ഏറ്റവും ജനപിന്തുണയുള്ള മത്സരാർത്ഥിയായ രജിത്ത് കുമാറിനെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കി. സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി പ്രേക്ഷകർ കണക്കാക്കുന്ന മത്സരാർഥികളിൽ ഒരാളായ രജിത്ത് കുമാറാണ് ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമം ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടത്. താൽക്കാലികമായ പുറത്താക്കൽ ആണെങ്കിലും ബിഗ് ബോസ്സിന്റ നടപടി ഹൗസിലെ രജിത്ത് കുമാറിന്റെ ഭാവിയെ സാരമായി ബാധിക്കുമെന്നുറപ്പാണ്. ബിഗ് ബോസ് ഹൗസ് ഒരു ഹൈസ്‌കൂള്‍ ആയി മാറുന്ന വീക്ക്‌ലി ടാസ്‌ക് ആയിരുന്നു മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് ബിഗ് ബോസ് അവതരിപ്പിച്ചത്. ആര്യ പ്രധാനാധ്യാപികയും സുജോയും ദയയും ഫുക്രുവും മറ്റ് അധ്യാപകരുമായിരുന്നു. മറ്റ് മത്സരാര്‍ഥികളെല്ലാം അവിടുത്തെ വികൃതികളായ വിദ്യാര്‍ഥികളും. 'പറഞ്ഞാല്‍ അനുസരിക്കാത്ത, വീണ്ടുവിചാരമില്ലാത്ത, ഏത് സമയവും തല്ലും വഴക്കുമായിക്കഴിയുന്ന വിദ്യാര്‍ഥികളെ'ന്ന് ബിഗ് ബോസ് പ്രത്യേകം പറഞ്ഞിരുന്നു. ഇതനുസരിച്ച് സ്‌കൂള്‍ അസംബ്ലിയോടെ ടാസ്‌ക് ആരംഭിച്ചപ്പോള്‍ത്തന്നെ വിദ്യാര്‍ഥികള്‍ കുറുമ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പേ എല്ലാവരും സ്വയം പരിചയപ്പെടുത്തിയതിന് ശേഷം ഒരു വിദ്യാര്‍ഥിയുടെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടിരുന്ന രജിത്തിന്റെ 'കുസൃതി' അതിര് വിടുകയായിരുന്നു.

എന്നാൽ രജിത്ത് ഇത്തരമൊരു കാര്യം ചെയ്തിട്ടും അദ്ദേഹത്തിന്റെ ആരാധകർ പിന്തുണക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രോമോയാണ് ചർച്ചകൾക്ക് തുടകക്കമിട്ടത്. രജിത് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ ആരെങ്കിലും മുളക് കണ്ടിരുന്നോയെന്നുമായിരുന്നു ആരാധകരുടെ ചോദ്യം. ആര്‍മി ഗ്രൂപ്പുകളിലെല്ലാം പ്രധാന ചര്‍ച്ച ഇക്കാര്യമാണ്.ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെക്കുന്നുണ്ട്. രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും അവിടെ നടന്നത് പ്രാങ്ക് ടാസ്‌ക്കാണെന്നുമാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച്‌ പറയുന്നതിനായി ബിഗ് ബോസ് നേരത്തെ രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു . എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ പകലുറക്കത്തിന്റെ കാര്യം പറയാനാണെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. ആ പറഞ്ഞതില്‍ സംശയമുണ്ടെന്നും ഇതിലെന്തോ കള്ളത്തരമുണ്ടെന്നും രജിത്തിനൊപ്പമുള്ളവര്‍ പറഞ്ഞിരുന്നു. ഇതാണ് ആരാധകരുടെ സംശയങ്ങൾക്ക് കാരണം. രേഷ്മക്കും സാറിനും അറിയാവുന്ന പ്രാങ്ക് ടാസ്‌ക്കായിരുന്നു ഇതെന്നും ആരാധകര്‍ പറയുന്നു. കണ്‍ഫഷന്‍ റൂമില്‍ നിന്നും പുറത്തേക്ക് പോകുമ്പോൾ ഇറ്റ്‌സ് എ ഡ്രാമ എന്ന് രേഷ്മ പറയുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ബിഗ് ബോസും അറിഞ്ഞുള്ള സീക്രട്ട് ടാസ്‌ക്കാണ് ഇതെന്നും അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. മാത്രമല്ല രജിത്തിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കി എന്നറിയുമ്പോൾ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നറിയുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പ്രാങ്ക് ടാസ്‌ക്ക് നടത്തിയതെന്നും ചര്‍ച്ചകളില്‍ പറയുന്നു. ക്യാപ്റ്റനായിരിക്കെ ഇത്തരത്തിലൊരു കാര്യം ചെയ്ത് പുറത്തുപോവാനും മാത്രം മണ്ടനല്ല രജിത്തെന്നുള്ള വാദഗതികളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഏതായാലും രജിത്ത് കുമാറിനെ പുറത്താക്കിയത് പ്രേക്ഷകർ കണ്ടു. ഇനിയിതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ വരും എപ്പിസോഡുകൾ കാത്തിരിക്കുക മാത്രമേ നിർവാഹമുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (7 minutes ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (21 minutes ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (33 minutes ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (38 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (51 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (55 minutes ago)

. പവന് 160 രൂപയുടെ കുറവ്  (1 hour ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

200 ലേറെ വെടിയുണ്ടകളും  (1 hour ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (1 hour ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (1 hour ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (2 hours ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (2 hours ago)

Malayali Vartha Recommends