Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജിത്ത് കുമാറിനെ പുകച്ച് പുറത്തുചാടിച്ച രേഷ്മയും ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക്...പണികൊടുത്തയാൾക്ക് തന്നെ പണികിട്ടിയപ്പോൾ അമ്പരന്ന് പ്രേക്ഷകർ...ഇതെങ്ങനെ സംഭവിച്ചെന്ന ഞെട്ടലിൽ ആരാധകർ

15 MARCH 2020 12:18 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസങ്ങളിലായി ബിഗ് ബോസ് സീസൺ രണ്ടിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ്. ആരാധകരുടെ ഉയിരായ ഡോ.രജിത്ത് കുമാറിന്റെ അപ്രതീക്ഷിത വിടവാങ്ങലാണ് ഹൗസിലെ സ്ഥിതിഗതികൾ ആകെമാറ്റിമറിച്ചത്. ബിഗ് ബോസ് നൽകിയ ടാസ്‌ക്കും അനുബന്ധ സംഭവങ്ങളും ഹൗസിൽ ഉണ്ടാക്കിയ പുകിലുകൾ ചെറുതല്ല. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതുമായി ബന്ധപ്പെട്ട് രജിത്ത് കുമാറിനെതിരെ കടുത്ത നടപടിയായിരുന്നു ബിഗ് ബോസ് കൈകൊണ്ടത്. തുടക്കത്തിൽ രജിത്ത് കുമാറിനെ താത്കാലികമായി ഹൗസിൽ നിന്നും പുറത്താക്കിയ ബിഗ് ബോസ് തുടർന്ന് രേഷ്മയുടെ നിലപാട് ആരാഞ്ഞതിനുശേഷം രജിത്ത് കുമാറിനെ എന്നന്നേക്കുമായി പുറത്താക്കുകയായിരുന്നു. തുടർന്ന് പുറത്താക്കലിനെതിരെ കടുത്ത പ്രതിഷേധവുമായി നിരവധി ആരാധകരും സിനിമാത്താരങ്ങളടക്കമുള്ളവരും രംഗത്തുവന്നിരുന്നു. എന്നാൽ രജിത്തിന്റെ പുറത്താകലിന് കാരണമായ രേഷ്മയും ഹൗസിൽ നിന്നും പുറത്താകുന്നുവെന്ന സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സംപ്രേക്ഷകരായ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലാണ് രേഷ്മയുടെ പുറത്താകലിന്റെ സൂചന ലഭിക്കുന്നത്. ഏറ്റവും കുറച്ച് വോട്ടുകള്‍ നേടിയതിന്റെ പേരിലാണ് രേഷ്മ ബിഗ് ബോസിന് പുറത്തുപോകുന്നത് . ഏറ്റവുമൊടുവില്‍ പുറത്ത് വന്ന പ്രെമോയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വലിയ വളച്ചുകെട്ടുകളൊന്നുമില്ലാതെ കാര്യം പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ രേഷ്മയെ പുറത്തേക്ക് വിളിപ്പിച്ചത്. ബിഗ് ബോസ് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രോമോ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രജിത്ത് ആർമി ആകാം ഇതിനുപിന്നിലെന്ന നിഗമനങ്ങളും പുറത്തുവരുന്നുണ്ട്. ഡോ.രജിത്ത് കുമാറിന്റെ പുറത്താകൽ രേഷ്മയ്ക്ക് ലഭിക്കേണ്ട വോട്ടുകളെ പ്രതികൂലമായി ബാധിച്ചുവെന്നതിന്റെ തെളിവാണ് രേഷ്മയുടെ അപ്രതീക്ഷിത പുറത്താകൽ.രജിത് ഫാന്‍സ് രേഷ്മക്കെതിരെ തിരിയുമെന്നോര്‍ത്ത് ആവലാതിപ്പെടുന്ന ഫുക്രുവിനെയും പ്രേക്ഷകർ കഴിഞ്ഞ എപ്പിസോഡിൽ കണ്ടിരുന്നു . ‍താൻ പറഞ്ഞിട്ടാണ് രേഷ്മ നോമിനേഷനില്‍ നിന്നത് എന്നും രജിത്ത് കുമാറിന്റെ പുറത്താകൽ രേഷ്മയുടെ ഭാവിയെ ബാധിക്കുമെന്നും ഫുക്രു ആശങ്കപ്പെട്ടിരുന്നു . ഇക്കാര്യങ്ങളൊക്കെ ഷാജിയോട് പങ്കുവെക്കുകയായിരുന്നു ഫുക്രു.

എന്നാൽ ഹൗസിൽ നടന്ന സംഭവ വികാസങ്ങളെപ്പറ്റി മോഹൻ ലാൽ മറ്റ് മത്സരാർത്ഥികളോടും ആരാഞ്ഞിരുന്നു. ഫുക്രു, രഘു എന്നിവരൊഴികെ രജിത്ത് കുമാറിനെ പിന്തുണക്കുകയാണ് ചെയ്തത്. പുള്ളിക്ക് പറ്റിപ്പോയതാണ്. രജിത് കുമാര്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. ടാസ്കില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണ്. ബുദ്ധിപരമായാണെങ്കിലും മറ്റുള്ള രീതിയിലാണെങ്കിലും നല്ല രീതിയില്‍ ചെയ്യുന്ന ആളാണ്. നല്ലൊരു പ്ലെയറാണ്. കിട്ടിയ ടാസ്കില്‍ പറഞ്ഞിട്ടുണ്ടായിരുന്നു കുസൃതി നിറഞ്ഞ കുട്ടികളാണെന്ന്. അങ്ങനെ കുസൃതിത്തരത്തിന് വേണ്ടി ചെയ്തതാണ്. അത് ഞങ്ങള്‍ക്കറിയാം. അത് ഇത്രയും ഗൗരവമുള്ളതാവുമെന്ന് ഓര്‍ത്തില്ല. രേഷ്മയുടെ കണ്ണിന്‍റെ പ്രശ്നം ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പറ്റിപ്പോയതാണ്. ഒരിക്കലും മനപ്പൂര്‍വ്വമല്ല. ഇങ്ങനെയായിരുന്നു മറ്റുള്ളവർ വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ രഘുവും ഫുക്രുവും രജിത്ത് ചെയ്തത് തെറ്റാണെന്ന നിലപാടാണ് സ്വീകരിച്ചത്.

രജിത്ത് കുമാർ ഏവരോടും മാപ്പ് പറഞ്ഞിട്ടുപോലും അവസാനം രേഷ്മയുടെ നിലപടിന്റെ പേരിൽ ബിഗ് ബോസ് പോലും ഇടപെടാതെ അന്തിമ തീരുമാനം രേഷ്മക്ക് വിട്ടതിൽ കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്. ഒരധ്യാപകനെ ഇത്രമേൽ അപമാനിക്കേണ്ടതില്ലെന്ന നിലപാടിൽ ആണ് പല സിനിമ താരങ്ങളും.നിരവധി താരങ്ങൾ പ്രതിഷേധമറിയിച്ച് രംഗത്തുവരുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വോട്ടുകൾ കുറഞ്ഞതിന്റെ പേരിൽ രേഷ്മയെ പുറത്താക്കുന്നതായി സൂചിപ്പിക്കുന്ന പ്രോമോ പുറത്തുവന്നത്.ഏതായാലും രേഷ്മ കൊടുത്ത പണി തിരിച്ചുകിട്ടിയതുപോലെയാണ് സംഭവങ്ങൾ തകിടം മറിഞ്ഞിരിക്കുന്നത്. രജിത്ത് കുമാർ ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്യുമെന്ന ഭീതിയുണ്ടെന്നായിരുന്നു രേഷ്മ മോഹൻ ലാലിനോട് പറഞ്ഞത്. ഏതായാലും ഇനി രേഷ്മക്ക് ആ പേടി വേണ്ട.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends