Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി അമല പോൾ വിവാഹിതയായി...രാജസ്ഥാനിലെ പരമ്പരാഗത വിവാഹവേഷത്തിൽ നടിയും കാമുകനും...ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

20 MARCH 2020 05:45 PM IST
മലയാളി വാര്‍ത്ത

ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അമല പോൾ. ഇംഗ്ലീഷും മലയാളവും കലർന്ന ഭാഷയും നിഷ്കളങ്കമായ അഭിനയംകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ പെട്ടെന്നുതന്നെ സ്ഥാനമുറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും പ്രിയങ്കരിയാണ് അമല പോൾ. ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത താരവിവാഹമായിരുന്നു നടിയുടേത്. സംവിധായകനായ എ എൽ വിജയുടെയും അമല പോളിന്റെയും വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ അധികം താമസിയാതെതന്നെ ഇരുവരും വേർപിരിയുന്നതായ വാർത്തയും ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് പുറത്തുവന്നു. ഇതിനുശേഷം വിജയുടെ രണ്ടാം വിവാഹ വാർത്തയും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അമല പോൾ വിവാഹിതയായിഎന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവരുന്നത്. ഇതിനോടകം ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി ഇതിനൊരു വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. ഒടുവില്‍ ഇരുവരും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്‌ . അമലയുടെ സുഹൃത്തും മുംബൈയില്‍ ഗായകനുമായ ഭവ്‌നിന്ദര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രങ്ങൾ നിന്നുമാണ് വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്.രസകരമായ കാര്യം ത്രോ ബാക്ക് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത് . ഇതോടെ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന സൂചനയാണ് ലഭിക്കുന്നത് . പരമ്പരാഗതമായ രാജസ്ഥാനി വധു വരന്മാരുടെ ലുക്കിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെയും നടിയോ ഭവ്നിന്ദറോ വിവാഹത്തെ കുറിച്ച് പറയാത്തതിനാല്‍ ഇത് സത്യമാണോ എന്നത് സ്ഥിതീകരിക്കാനായിട്ടില്ല.

തനിക്ക് ജീവിതത്തില്‍ ഒരു പ്രിയപ്പെട്ട കൂട്ടുകാരന്‍ ഉണ്ടെന്നുള്ള കാര്യം നിരവധി അഭിമുഖങ്ങളില്‍ അമല വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ആടൈ എന്ന സിനിമയുടെ പ്രമോഷനിടെ 'ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം എനിക്ക് കാണിച്ച് തന്നുവെന്നും എനിക്കായി സമയം ചെലവഴിക്കാന്‍ സ്വന്തം ജോലിയും കരിയറും ത്യജിച്ചുവെന്നുമെല്ലാം അമല പറഞ്ഞിരുന്നു. എന്നാല്‍ അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല . ഒടുവില്‍ ഹോളി ആഘോഷങ്ങളുടെ ഭാഗമായി അമല പങ്കുവെച്ച ചിത്രങ്ങളില്‍ സുഹൃത്തുമുണ്ടായിരുന്നു.

പിന്നാലെ അമല പറഞ്ഞിരുന്ന ആ പ്രണയ നായകന്‍ ഭവ്‌നിന്ദറാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു . ഇപ്പോള്‍ വിവാഹത്തിന്റെതായി നിരവധി ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ആരാധകർ അമലയുടെ പ്രണയനായകൻ ഭവ്‌നിന്ദർ തന്നെയെന്ന് ഉറപ്പിക്കുകയാണ്.. അമലയുടെ നെറ്റിയില്‍ സിന്ദുരം ചാര്‍ത്തുന്നതും പരസ്പരം കൈകോര്‍ത്ത് നടന്ന് പോകുന്നതും ചുംബിക്കുന്നതുമടക്കം ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

മുൻപ് തമിഴ് സംവിധായകന്‍ എഎല്‍ വിജയിയും അമലയും വിവാഹിതരാവുകയും ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. 2011 ല്‍ വിജയ് സംവിധാനം ചെയ്ത് അമല പോള്‍ നായികയായ ദൈവ തിരുമകള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരും അടുപ്പത്തിലാകുന്നത്. ശേഷം ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2014 ല്‍ അമലയും വിജയും വിവാഹതിരായി. ഹിന്ദു-ക്രിസ്ത്യന്‍ മതചാരപ്രകാരമായിരുന്നു വിവാഹം.2016 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു . 2017 ല്‍ നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എഎല്‍ വിജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിനിമയില്‍ സജീവമായി തന്നെ അമലയുണ്ടായിരുന്നു. ഇതിനൊക്കെ ശേഷമാണു അമല രണ്ടാമതും വിവാഹിതയായി എന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends