ചക്കക്കുരു ഷേക്കിന് പിന്നാലെ ആരാധകർക്കായി നവ്യാനായരുടെ ചെക്കപ്പോരി; ലോക്ഡൗൺ കാലത്തെ നടിയുടെ വൈറലാകുന്ന നളപാചകം
കൊറോണ ഭീതിയിൽ ലോകം മുഴുവൻ ലോക്ഡൌൺ ആയതിൽ പിന്നെ പല പരീക്ഷണങ്ങളുമാണ് നാം സാമൂഹ്യമാധ്യമങ്ങളിലൂടെ ദിനംപ്രതി കണ്ടുവരുന്നത്. അത്തരത്തിൽ നോക്കുമ്പോൾ ഡാൽഗോന കോഫി ,ചക്കക്കുരു ഷേക്ക് എന്നിവയെല്ലാം തന്നെ ഏവരുടെയും മനസ്സിൽ ഇടം നേടിയിരുന്നു. എന്നാൽ ഇതാ അടുത്തതായി നവ്യാനായരുടെ അടുക്കളയിൽനിന്ന് രുചികരമായ മറ്റൊരു വിഭവം കൂടി നമുക്കുമുന്നിൽ എത്തിയിരിക്കുകയാണ്.
മറ്റൊന്നുമല്ല നമ്മുടെ തൊടികളിൽ സുപരിചിതമായ ചക്കയിൽ നിന്നും ചക്കപ്പൊരി. ലോക്ക്ഡൗൺ കാലത്ത് പാചക പരീക്ഷണങ്ങളുടെ എല്ലാ സാധ്യതയും നോക്കുകയാണ് നവ്യ എന്നതാണ് പ്രത്യേകത. എന്നാൽ മറ്റൊരു പ്രത്യേകത എന്നത് ഇത്തവണ ചക്കപ്പൊരിയുണ്ടാക്കിയത് നവ്യയല്ല . ഇൻസ്റ്റഗ്രാമിൽ ചക്കപ്പൊരിയുടെ ഫോട്ടോയൊടൊപ്പം "വീട്ടിൽ ഒരുപാട് ചക്കയുണ്ടെങ്കിൽ ഇത്തരത്തിൽ അമ്മ പലപല പരീക്ഷണങ്ങളും നടത്തും എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചക്കയിൽ ഉണ്ടാക്കുന്ന ഈ ചക്കപൊരി ഏറെ ഇഷ്ടപ്പെടും, നമ്മുടെ പഴംപൊരി പോലെയൊന്നാണിത്". എന്നും നവ്യ കുറിക്കുകയുണ്ടായി. എന്നാൽ തന്നെയും ചക്കപഴം ചുമ്മ കഴിക്കുന്നതാണ് തനിക്കിഷ്ടമെന്നും നവ്യ കുറിപ്പിൽ ചേർക്കുകയുണ്ടായി. തന്റെ വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നവ്യ. എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയാണ്.
https://www.facebook.com/Malayalivartha