Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍, നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്...."; നമ്മുടെ തന്നെ ഓര്‍മ്മകളിലേക്ക്, കടന്നുപോയ വഴികളിലേക്ക് ആരാധകരെ നയിച്ചുകൊണ്ട് വൈറലായി മോഹൻലാലിൻറെ ബ്ലോഗ്

21 APRIL 2020 04:23 PM IST
മലയാളി വാര്‍ത്ത

കോറോണയ്ക്കെതിരെയുള്ള പ്രതിരോധത്തിലായിരുന്നു നമ്മുടെ രാജ്യം മുഴുവനും. വളരെ പെട്ടന്നായിരുന്നു 21 ദിവസത്തെ ലോക്ക് ഡൗൺ ആദ്യം പ്രഖ്യാപിച്ചത്. എന്നാലോ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കാതെ ആള്‍ക്കാര്‍ പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്‍തു.അല്‍പ്പം കൂടി ക്ഷമിക്കൂവെന്ന് രാജ്യം പറയുന്നുവെന്ന് രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് മോഹൻലാല്‍ വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ മനുഷ്യരെ മുഴുവനും മുൻനിർത്തി പുതിയ ബ്ലോഗിലാണ് മോഹൻലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.


മോഹൻലാലിന്റെ ബ്ലോഗ്

വി ഷാള്‍ ഓവര്‍ കം

കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിരിപ്പിന് ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാന്‍നമ്മുടെ ഇടങ്ങളിലേക്ക്

നാം നടന്ന വഴികളിലേക്ക്


കൂട്ടുകൂടിയിരുന്ന ഇടങ്ങളിലേക്ക്


നമ്മുടെ അങ്ങാടികളിലേക്ക്


കളിസ്ഥലങ്ങളിലേക്ക്


ആഘോഷസംഗമങ്ങളിലേക്ക്

തൊഴിലിടങ്ങളിലേക്ക്

ആരാധനാലയങ്ങളിലേക്ക്


ഉത്സവപ്പറമ്പുകളിലേക്ക്

ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്


സന്തോഷപൂര്‍ണമായ രാവുകളിലേക്ക്

തിരിച്ചുപോകാന്‍

ജീവിതത്തെ തിരിച്ചുപിടിക്കാന്‍

അതേ,

നാമെല്ലാം കാത്തിരിക്കുകയായിരുന്നു.

നമ്മള്‍ കാത്തിരിക്കുകയായിരുന്നു

ലോക്ക് ഡൗണിന്റെ

അതിര്‍ത്തികള്‍ക്കപ്പുറം

തനിച്ചായിപ്പോയ മാതാപിതാക്കളെ കാണാന്

കുടുംബത്തെ കാണാന്‍

കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍

രോഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍

മുറിഞ്ഞുപോയ സൗഹൃദങ്ങളില്‍

വീണ്ടും കണ്ണിചേരാന്‍...


മാനെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു

ബാക്കിയായവ

നമുക്ക് ചെയ്‍തുതീര്‍ക്കാന്‍

ഏറെയുണ്ടായിരുന്നു

പാതിയില്‍ നിന്നുപോയ ജോലികള്‍

വീട്ടേണ്ട ബാധ്യതകള്‍

മുടങ്ങാതിരിക്കേണ്ട കടമകള്‍,

മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട

തയ്യാറെടുപ്പുകള്‍...

രാജ്യം പറഞ്ഞു

എന്നാല്‍ രാജ്യം പറഞ്ഞു

അരുത്, ആയിട്ടില്ല

അല്‍പം കൂടി ക്ഷമിക്കൂ

നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി,

നാടിന് വേണ്ടി

നമ്മിലേക്കുള്ള മടക്കം

സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വച്ച്

വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍

നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്

നമ്മുടെ തന്നെ ഓര്‍മകളിലേക്ക്,

കടന്നുപോയ വഴികളിലേക്ക്

സ്വാതന്ത്ര്യത്തിന്റെ വില

നഷ്‍ടപ്പെടുമ്പോഴാണ് എന്തിന്റേയും

വില അറിയുന്നത്

സ്വാതന്ത്ര്യവും അങ്ങനെ തന്നെ

ഭൂമിയില്‍

നാട്ടില്‍ നാമെത്രമേല്‍

സ്വതന്ത്രരായിരുന്നു!

നമ്മുടെ ഓര്‍മകള്‍

സ്‌കൂളുകളിലേക്ക് നാം നടന്നുപോയ വഴികള്‍, നാം കളിച്ച വീട്ടുതൊടികള്‍

വളരുന്തോറും നാം കണ്ട സ്വപ്‌നങ്ങള്‍, നാം തേടിയ ജോലികള്‍

ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍

നമ്മുടെ അധ്വാനങ്ങള്‍

ആത്മസംതൃപ്‍തികള്‍

പ്രിയപ്പെട്ടവരുമൊത്ത് ചെലവഴിച്ച നിമിഷങ്ങള്‍

നമ്മുടെ നേട്ടങ്ങള്‍

പങ്കിടലുകള്‍

കണ്ട് അമ്പരന്ന മനോഹര കാഴ്‍ചകള്‍

തനിച്ച് സഹിച്ച സഹനങ്ങള്‍

ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ആധികള്‍

കാണാതെ പോയ വീട്ടുവിസ്മയങ്ങള്‍

എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്

എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍

ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര!

കാണാതെ പോയതെത്ര!

കേട്ടതെത്ര

കേള്‍ക്കാതെ പോയതെത്ര

കണ്ട വിദൂരവിസ്മയങ്ങളേക്കാള്‍ മോഹനം

കാണാതെ പോയ വീട്ടുവിസ്മയങ്ങളാണെന്ന്

ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും

നമ്മുടെ വയോജനങ്ങള്‍

അനുഭവിക്കുന്ന ഏകാന്തത,

ചിലെരെങ്കിലുമൊക്കെ മനസ്സിലാക്കിയിരിക്കാം.

പുറത്തിറങ്ങാനാവാതെ

ജാലകക്കള്ളിയിലൂടെ നോക്കിയിരിക്കുമ്പോള്‍

ചിലരെങ്കിലും പറഞ്ഞിരിക്കാം

ലോകം എത്രമേല്‍ മനോഹരമാണ്! എത്ര വിശാലമാണ്!

സ്വയമണിഞ്ഞ വിലങ്ങുകള്‍ മാറ്റി,

അധികം വൈകാതെ,

വീണ്ടും ലോകത്തേക്കിറങ്ങുമ്പോള്‍

നാമെല്ലാം പങ്കിടുന്ന പൊതുചോദ്യമുണ്ട്

എവിടെ തുടങ്ങണം? എങ്ങോട്ട് പോകണം?


എനിക്കിനി സാധിക്കുമോ?

പ്രസിദ്ധനായ ഒരു ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ ഒരു രംഗം ഓര്‍മ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓര്‍ക്കുകയാണ്.

കൊടും മഴ,


പ്രളയം നാടിനെ മുക്കിയിരിക്കുന്നു.


അവരുടെ മുന്തിരിപ്പാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയത് അവന്‍ കണ്ടു.

അധ്വാനിച്ചതെല്ലാം പ്രകൃതിയെടുത്തിരിക്കുന്നു.

വീടിന്റെ നനഞ്ഞ വാതില്‍പ്പടിയില്‍
അച്ഛന്‍ നില്‍പുണ്ടായിരുന്നു

അച്ഛന്‍ പട്ടാളക്കാരനായിരുന്നു

ഒരുപാട് യുദ്ധങ്ങള്‍ കടന്നുപോന്നയാള്‍

തീക്ഷ്‍ണമായി ജീവിതം രുചിച്ചയാള്‍

വിറച്ച് വിറച്ച് അവന്‍ ചോദിച്ചു

നമ്മുടെ മുന്തിരി മുഴുവന്‍ പോയി അല്ലേ അച്ഛാ

അപ്പോള്‍ മുഴങ്ങുന്ന സ്വരത്തില്‍

അച്ഛന്‍ പറഞ്ഞു: നമ്മള്‍ പോയില്ലല്ലോ

സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ തിരിച്ചുവരുമ്പോള്‍

നമുക്കും പറയാറാവണം

നമ്മള്‍ പോയില്ലല്ലോ

നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാവൂ. നമുക്ക് വേണ്ടി, നാടിന് വേണ്ടി. ആശങ്കകളുടേയും നിരാശകളുടേയും വേദനകളുടേയും വിഷാദങ്ങളുടേയും അപ്പുറത്ത് നിന്ന് ഞാനൊരു ഗാനം കള്‍ക്കുന്നു. പീറ്റ് സീഗര്‍ എന്ന അമേരിക്കന്‍ നാടോടി ഗായകന്റെ പ്രത്യാശാഭരിതമായ ആ ഗാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends