Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

'വെയിലത്ത് ഇറങ്ങി ജോലിക്കാർക്കൊപ്പം കൃഷി ചെയ്യുന്ന മലയാളത്തിലെ ഏക നടനെ' പരിചയപ്പെടുത്തി ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് കുറിപ്പ്

24 APRIL 2020 04:48 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള പ്രേക്ഷകർക്ക് സുപരിചിതനായ നടനും കർഷകനുമായ കൃഷ്ണ പ്രസാദിനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ രംഗത്ത്. മണ്ണിലേക്ക്‌ ഇറങ്ങി വെയിലത്ത്‌ തന്റെ കൂടെയുള്ള ജോലിക്കാരോടൊപ്പം കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടൻ കൃഷ്ണ പ്രസാദ് ആണെന്നും ഒരു സിനിമ നടന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്നൊരു ചോദ്യത്തിന് ഉത്തരം കിട്ടിയത് അദ്ദേഹത്തിന്റെ ജീവിതം കണ്ടാണെന്നും ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ഉണ്ണിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം:

നമസ്കാരം,

ലോക്‌ഡൗൺ പ്രഖ്യാപിച്ച്‌ ഇന്നത്തേക്ക് ‌30 ദിവസമായി. നമ്മൾ ഇതിന് മുൻപ്‌ ഇങ്ങനൊരു അവസ്ഥ അനുഭവിക്കാത്തവർ ആയതിനാൽ ഈ ദിവസങ്ങൾ നമ്മളെ നല്ലതുപോലെ തളർത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നാൽ വ്യക്തിപരമായി പറഞ്ഞാൽ ഞാൻ കുറച്ച്‌ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും ഇതുവരെ ചെയ്യാത്ത വീട്ടുജോലികളും ചെയ്യാനിടയുണ്ടായി. ഈ കൂട്ടത്തിൽ ആണ് എന്റെ വീടിന്റെ സമീപത്തുള്ള കുറച്ച്‌ കൃഷി സ്ഥലത്തേക്ക്‌ എന്റെ ശ്രദ്ധ പോയത്‌. അച്ഛൻ ആണ് ഇതും നോക്കി നടത്തുന്നത്‌.

അച്ഛന്റെ കൂടെ ഞാനും മണ്ണിലേക്ക്‌ ഇറങ്ങി. അച്ഛന് സഹായം ഒന്നും വേണ്ടെങ്കിലും ഞാൻ ചെറിയ കൈതാങ്ങുമായി കൂടെ നിന്നു. ഈ ഏപ്രിൽ മാസത്തിലും ഒറ്റപ്പാലത്ത്‌ നല്ല ചൂടും വെയിലുമാണ്. എന്നാൽ അച്ഛൻ വെയിലത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടന്നു ജോലി ചെയ്യുമ്പോഴും എനിക്ക്‌ ശാരീരികമായി അങ്ങനെ ജോലി എടുക്കാൻ വളരെയധികം ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു.

ജിമ്മിൽ വെയിറ്റ്‌ എടുക്കുന്നതാണ് എളുപ്പം എന്ന് തോന്നിപ്പോയി. അപ്പോഴാണ് ഉച്ചക്ക്‌ ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ അച്ഛൻ പലപ്പോഴും വീട്ടിൽ ജൈവകൃഷി ചെയ്ത്‌ ഉണ്ടാക്കിയ പച്ചക്കറികളെ കുറിച്ച്‌ വളരെ അധികം വാചാലനായി സംസാരിക്കുന്നത്‌ എന്തിനാണെന്ന് എനിക്ക്‌ മനസ്സിലായത്‌. ശരിയാണ് ഈ പച്ചക്കറികൾക്ക്‌ ഇതുവരെ തോന്നാത്ത ഒരു രുചി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്‌. ചിലപ്പോൾ എന്റെ അച്ഛന്റെ വിയർപ്പിന്റെ രുചിയാകുമത്‌. പറഞ്ഞു വന്നത്‌ കൊറോണ കാലത്ത്‌ എനിക്ക്‌ ഉണ്ടായ ഒരു മറക്കാൻ ആകാത്ത അനുഭവം ആണ്. സ്വന്തം അച്ഛൻ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ എത്ര കുട്ടികൾക്ക്‌ കഴിക്കാൻ ഭാഗ്യം ഉണ്ടായി കാണും ?

എന്തായാലും സിനിമ നടൻ ആയ എനിക്ക്‌ ഇതൊന്നും പറ്റിയില്ല എന്ന് പറഞ്ഞ്‌ ഞാൻ പിന്നെയും യൂട്യൂബും നെറ്റ്ഫ്ലിക്സും കാണാൻ തുടങ്ങി. എല്ലാവരെയും പോലെ പെട്ടെന്ന് ബോറിങ് ആകുന്ന ഒരു സമയം ആയതുകൊണ്ട്‌ ഗൂഗിളിൽ ചെറിയ ആർട്ടിക്കിൾ വായിക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് കുട്ടിക്കാലത്ത്‌ ചാനലിൽ മുടങ്ങാതെ രാത്രി 9 മണിക്ക്‌ അമ്മ ചോറുരുട്ടി തരുന്ന സമയത്ത്‌ ഞങ്ങൾ എല്ലാവരും കാണുന്ന 'സമയം' എന്ന ടിവി സീരിയലിൽ അഭിനയിക്കുന്ന ഒരു നടനെ കുറിച്ച്‌ ഒരു വാർത്ത വായിക്കാൻ ഇടയായി.

പുള്ളിയെ ഞാൻ വേറെ പല നല്ല മലയാള സിനിമയിലും കണ്ടിട്ടുണ്ട്‌. പെട്ടെന്ന് ഓർത്തിരിക്കാനുള്ള കാര്യം വേറെ ഒന്നുമല്ല വളരെ സുമുഖൻ ആയിരുന്ന ഈ നടന്റെ പേര് എനിക്ക് അറിയില്ലെങ്കിലും പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാൻ എനിക്ക് സാധിച്ചു. ഇത്രയും വലിയ ജനപ്രീതി നേടിയ നടന്റെ ഈ ജീവിത ശൈലിയും ഇപ്പോഴത്തെ ഒരു രസത്തെയും കുറിച്ച്‌ വായിച്ചപ്പോൾ എനിക്ക്‌ വളരെയധികം സന്തോഷം തോന്നി.

ഞാൻ ശ്രീ കൃഷ്ണ പ്രസാദ്‌‌ ചേട്ടനെ കുറിച്ചാണ് പറയുന്നത്‌. ഇപ്പോൾ എല്ലാ അർഥത്തിലും ഒരു കർഷകൻ തന്നെയാണ് കൃഷ്ണ പ്രസാദ്‌ ചേട്ടൻ. ഫയർമാൻ എന്ന ചിത്രത്തിൽ ഞാൻ കൂടെ അഭിനയിച്ച കൃഷ്ണപ്രസാദ് ചേട്ടൻ മണ്ണിനോട്‌ ചേർന്ന് നിൽക്കുന്ന ഒരു പച്ചയായ മനുഷ്യൻ ആണെന്നത് എനിക്ക് അദ്ഭുതമായിരുന്നു. കൂടുതൽ നോക്കിയപ്പോൾ സംസ്ഥാന പുരസ്കാരം വരെ ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ഇപ്പോഴും നേരിട്ട്‌ മണ്ണിലേക്ക്‌ ഇറങ്ങി വെയിലത്ത്‌ കൂടെയുള്ള ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടൻ. ഒരു സിനിമ നടന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്നൊരു ചോദ്യത്തിന് ഉത്തരം കിട്ടി.

ഈ കൊറോണ കാലത്ത്‌ നമ്മൾ ഏവരും ഭക്ഷണത്തിന് ബുദ്ധിമുട്ട്‌ അനുഭവപ്പെടുമ്പോൾ നാം മനസ്സിലാക്കേണ്ടത്‌ ഇതൊക്കെയാണ്. എല്ലാ വീടുകളിലും ചെറിയ രീതിയിൽ പറ്റുന്ന പോലെ കൃഷി ചെയ്യുന്നവർ ഉണ്ടാകണം. നമ്മുടെ മണ്ണിനോട്‌ ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷം നമ്മൾ നമ്മുടെ പുതുതലമുറക്ക്‌ ഉണ്ടാക്കി കൊടുക്കണം. എന്നാൽ ഫ്ലാറ്റിലും അല്ലെങ്കിൽ കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തവർ എന്തു ചെയ്യും എന്നൊരു ചോദ്യം ഉണ്ടാകാം. പറ്റുന്ന് പോലെ ചെയ്യുക എന്നാണ് എനിക്ക്‌ പറയാൻ ഉള്ളത്‌.

'മല്ലു സിങ്' എന്ന സിനിമ ഷൂട്ട്‌ ചെയ്യാൻ പോയപ്പോൾ എന്നെ കാണാൻ ആഡംബര വാഹനങ്ങളിൽ കുറെ പഞ്ചാബികൾ വന്നിരുന്നു. ഒരു പഞ്ചാബി മലയാളം സിനിമയിൽ നായകനായി എന്നൊരു അശരീരി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട്‌ എന്നെ കാണാൻ പലരും വന്നിരുന്നു. അവരോട്‌ സംസാരിച്ചപ്പോൾ എനിക്ക്‌ ഉണ്ടായ അനുഭവം ഞാൻ ഇവിടെ പങ്കുവെക്കാം.

വന്നവരിൽ 90% പേരും സുമുഖരും പ്രൗഡിയുമുള്ള ചെറുപ്പക്കാർ ആയിരുന്നു. അതിൽ 3 പേർ ചേട്ടനും അനിയന്മാരും ആയിരുന്നു. ''നിങ്ങൾ എന്ത്‌ ചെയ്യുന്നു'' എന്ന് ഞാൻ ചോദിച്ചപ്പോൾ അവരിൽ ഒരാൾ പറഞ്ഞു ''I'm a Farmer ഞാൻ ഒരു കർഷകൻ ആണ്''. ഈ പറയുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ വന്ന ആത്മവിശ്വാസത്തിന്റെ ഭാവം ഞാൻ ഇന്നും ഓർക്കുന്നു. ''പിന്നെ എന്റെ അനിയൻ ഒരു പട്ടാളക്കാരൻ ആണ് മൂന്നാമത്തെ ആൾ ഡോക്ടർ ആണ്''. ഈ ആമുഖം കേരളത്തിൽ ആയിരുന്നെങ്കിൽ കർഷകൻ എന്ന് പറയുന്ന ആൾ മൂന്നാമത്തെത്‌ ആയേനെ എന്ന് ഞാൻ സംശയിച്ചുപോയി. അപ്പോൾ ഞാൻ പറഞ്ഞുവന്നത്‌ ഒരു നവ കാർഷിക സംസ്കാരം ഉടലെടുക്കേണ്ടതിന്റെ ആവശ്യകത‌ സംജാതമായിട്ടുണ്ട്‌.

എന്തായാലും കൊറോണ കാലത്ത്‌ നിങ്ങളോട്‌ ഇത്‌ പങ്കുവയ്ക്കാൻ തോന്നി. കൃഷ്ണ പ്രസാദ്‌ ചേട്ടനോട്‌ വളരെയധികം നന്ദിയും ബഹുമാനവും. (Krishna Prasad)

Stay Safe.

With Love,

Unni Mukundan.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (19 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (24 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (40 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends