ലോക്ക്ഡൌണ്‍ കാലമായതിനാൽ പൊതുവെ അതിഥികളാരും വീടുകളിലേക്ക് എത്താറില്ല ...അതിനാൽ തന്നെ അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ വിരുന്നുകാരനെ കൈവെള്ളയിലെടുത്ത് ഓമനിക്കുകയാണ് സിനിമാ നടി പ്രവീണ ..എന്നാൽ ആരും തന്നെ അനുകരിക്കരുതെന്നും പ്രവീണ പറയുന്നുണ്ട്

ഏതായാലും ലോക്ക്ഡൌണ്‍ കാലത്ത് വീട്ടിലേക്ക് എത്തിയത് വിഷമുള്ള പാമ്പ് ആണെങ്കിലും അതിനെ അടി ച്ചുകൊല്ലാനൊന്നും നടിയോ വീട്ടുകാരോ തുനിഞ്ഞില്ല . വീട്ടിലേക്കെത്തിയ പാമ്പിന് കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുകയും വീട്ടുകാരെ വിളിച്ച് പുതിയ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പ്രവീണയുടെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാവുകയാണ്
വീട്ടിലെ കോഴിക്കൂടിന് സമീപത്തായി ആണ് പാമ്പിനെ കണ്ടത് ..അപ്പോൾ തന്നെ പൂജപ്പുര സ്നേക്ക് പാര്‍ക്കില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വിദഗ്ധനെത്തി പാമ്പിന് കുഞ്ഞിനെ പിടികൂടിയതോടെയാണ് മൂര്‍ഖനാണ് കക്ഷിയെന്ന് മനസിലാവുന്നത്.
രണ്ടോ മൂന്നോ ദിവസം മാത്രം പ്രായം വരുന്ന കുഞ്ഞാണ് ഇതെന്ന് സ്നേക്ക് പാര്‍ക്കില്‍ നിന്നെത്തിയ സജി പറയുന്നു. എന്നാലും വിഷത്തിനു കുറവൊന്നുമില്ല ..അതുകൊണ്ട് തന്നെ പ്രേക്ഷകരാരും പ്രവീണയുടെ പാത പിന് തുടരരുത് എന്നും പ്രത്യേകം പറയുന്നുണ്ട് .തന്റെ തന്നെ യുട്യൂബ് ചാനലിലൂടെയാണ് പ്രവീണ വീഡിയോ പുറത്ത് വിട്ടത്
https://www.facebook.com/Malayalivartha