ആരോഗ്യപ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചുപറ്റി ഒരു വ്യത്യസ്ഥ ഹ്രസ്വചിത്രം; മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആ രണ്ട് താരങ്ങള്‍; വീഡിയോ കാണാം
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ലോക്ഡൗണ്‍ കാലത്ത് നിര്‍മിച്ച മാസ്കുകമായി ' ഒരു അയയിലെ കഥ' ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. അയയില്‍ ഉണക്കാനിട്ടിരിക്കുന്ന മാസ്കുകള്‍ തമ്മില്‍ നടക്കുന്ന 6 മിനിട്ട് ദൈര്‍ഘ്യമുള്ള സംഭാഷണം സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു. വ്യത്യസ്ഥമായ ഈ ചിത്രം ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ശ്രദ്ധനേടുന്നുണ്ട്...
പണ്ട് ആശുപത്രികളില്‍ മാത്രം ഉപയോഗിച്ചരിക്കുന്ന മാസ്ക്കുകള്‍ ഇന്ന് സപ്ലൈക്കോ, റേഷന്‍ കട, ചന്ത തുടങ്ങി പല ഇടങ്ങളിലും സഞ്ചരിക്കുകയാണ്. ആ സഞ്ചാര യാത്രകളെ കുറിച്ചും പുറത്തിറങ്ങിയതിന് പൊലീസ് പിടിച്ച സങ്കടവും, മാസ്കുകള്ക്കിടയിലെ ഫ്രീക്കന്മാരായ തൂവാലകളെപ്പറ്റിയും അയയില്‍ തൂക്കിയിട്ട മാസ്ക്കുകള്‍ സംസാരിക്കുന്നുണ്ട്
റയാന് ഫിലിംസാണ് സിനിമ പുറത്തിറക്കിയിരിക്കുന്നത്.
അലക്സ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. അശ്വിന് ഫ്രെഡി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സുജിത് കുമാര്‍ കലാസംവിധാനവും സുമോദ് ഒഎസ് ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു..
https://www.facebook.com/Malayalivartha