Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം. ദിലീപിനെക്കുറിച്ച് അത് വെളിപ്പെടുത്തി നവ്യ നായർ!

18 MAY 2020 09:40 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഒട്ടുമിക്ക നടന്മാർക്കൊപ്പവും അഭിനയിച്ച അനുഭവമുണ്ട് നടി നവ്യ നായർക്ക്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇഷ്ടപെട്ട നായകന്മാരെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നവ്യയുടെ വാക്കുകൾ...

ദിലീപ് വളരെ നല്ല മനുഷ്യനാണ്. ആദ്യത്തെ സിനിമയാണ്, പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ. വളരെയധികം പേടിയോടെയാണ് അന്ന് ചെന്നത്. പക്ഷേ വലിയ പിന്തുണയാണ് ദിലീപേട്ടൻ തന്നത്.. പേടിക്കേണ്ടെന്ന് പറ‍ഞ്ഞ് കൂളാക്കി. ഏറ്റവുമധികം പുതുമുഖ നായികമാരോടൊപ്പം അഭിയിച്ച ആളാണ് ദിലീപേട്ടൻ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്നയാളാണ്. അതുകൊണ്ട് തന്നെ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം.

എന്റെ മൂന്നാമത്തെ ചിത്രവും രാജു ചേട്ടന്റെ ആദ്യത്തെ സിനിമയുമായിരുന്നു നന്ദനം. സത്യത്തിൽ രണ്ട് പേരും തുടക്കക്കാർ തന്നെയാണ്. എങ്കിലും മൂന്ന് ചിത്രം ചെയ്ത സീനിയോരിറ്റി വച്ച് ഞാൻ പല മണ്ടത്തരങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്.ഞങ്ങൾക്ക് രണ്ട് പേർക്കുമാണ് ആ ലൊക്കേഷനിൽ അങ്ങേട്ടും ഇങ്ങോട്ടും എന്തെങ്കിലും സംസാരിക്കാനുണ്ടായിരുന്നത്, ബാക്കി എല്ലാവരും സീനിയേഴ്സ് ആണ്. രഞ്ജിയേട്ടൻ വഴക്ക് പറയുമ്പോൾ ഉരല് ചെന്ന് മദ്ദളത്തോട് പറയുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പരിഭവം പറയും.

സ്കൂളിൽ പഠിക്കുമ്പോൾ ചാക്കോച്ചേട്ടന്റെ കടുത്ത ആരാധികയായിരുന്നു ഞാൻ. പടം ഓടിയാലും ഇല്ലെങ്കിലും പുള്ളിയുടെ പടം ഞാൻ കാണും. ചാക്കോച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പുള്ളി ഭയങ്കര ചിരിയായിരുന്നു.

ജയസൂര്യ അന്നും ഭയങ്കര ഡെഡിക്കേഷനുള്ള, കഠിനാധ്വാനിയായ നടനാണ്. എന്തെങ്കിലും ആകണമെന്ന് അത്രയധികം ആഗ്രഹിച്ചിരുന്ന ആളാണ്. ആ കഷ്ടപ്പാടാണ് ഇപ്പോൾ കാണുന്നത്. ഞാൻ കൂടി ജൂറിയിൽ ഉണ്ടായിരുന്ന സമയത്താണ് ജയേട്ടന് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്

ലാലേട്ടൻ, മമ്മൂക്ക- അത്ഭുതത്തോടെ സ്ക്രീനിൽ കണ്ടിരുന്ന ആൾക്കാരാണ് ലാലേട്ടനും മമ്മൂക്കയും. അവരോടൊപ്പം അഭിനയിക്കാനായി. പക്ഷേ അത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നില്ല അത്. അഭിനയിച്ചു എന്ന് പറയണമെങ്കിൽ അത് തേന്മാവിൽ കൊമ്പത്തിൽ ശോഭന ചേച്ചി ചെയ്ത പോലെത്തെ കഥാപാത്രങ്ങളാകണം. ആ സിനിമകൾ ചെയ്തത് ഒന്ന് അമ്മാവൻ കെ.മധു ഒരുക്കിയ ചിത്രമായിരുന്നു. അങ്ങനെ പല കാരണങ്ങൾ കൊണ്ടാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (3 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (3 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (6 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (6 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (6 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (6 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (6 hours ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (6 hours ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (6 hours ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (7 hours ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (7 hours ago)

സാധാരണക്കാർക്ക് തിരിച്ചടിയായി മുട്ടവില കുതിക്കുന്നു; കോഴിമുട്ടയ്ക്ക് 8.50 രൂപ, പിന്നിൽ എഥനോൾ ഉത്പാദനവും...  (7 hours ago)

പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

എല്‍പിഎസ്ടി സമരം; സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍; ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി  (7 hours ago)

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി  (7 hours ago)

Malayali Vartha Recommends