Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇന്ന് ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനം

03 DECEMBER 2020 06:22 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനം, ലോകത്തിലെ ഭിന്ന ശേഷിവിഭാഗത്തില്‍ പെടുന്നവരുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഇവര്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനുമാണ് ലോക ഭിന്നശേഷിദിനം ആചരിക്കുന്നത്

1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.' സമൂഹത്തില്‍ അവര്‍ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്‍മൂലനം ചെയ്ത് അവരെ സാധാരണജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിനുണ്ട്.

ലോക ജനസംഖ്യയുടെ 15ശതമാനം ജനങ്ങള്‍ ഭിന്നശേഷിക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.നമ്മുടെ സഹജീവികൾക്ക് കൈതാങ്ങ് ആയി അവരെ കൂടെ നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടെയാണെന്ന് നമ്മളിൽ പലരും മറന്നു പോകുന്നു .DISABLED അല്ല ഡിഫറെന്റലി ഏബിൾഡ് ആണ് അവർ എന്ന തിരിച്ചറിവാണ് വേണ്ടത്

1976 ലെ യു എന്‍ പൊതു സഭയിലാണ് ലോക വികലാംഗദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ലോകമെമ്പാടും ഭിന്നശേഷിയുള്ളവര്‍ക്ക്, പുനരധിവാസം, തുല്യ അവസരം ലഭിക്കല്‍, അവകാശസംരക്ഷണം തുടങ്ങിയവ മുന്നില്‍ക്കണ്ടാണ് ഇങ്ങനെ ഒരു ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കാത്തിരുന്ന ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം 1995 ലെ പാര്‍ലിമെന്റില്‍ പാസാക്കി. ഈ നിയമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്റെതായ ഗൗരവത്തോട് കൂടി രാജ്യത്ത് നടപ്പിലാക്കുകയാണെങ്കില്‍ ഭിന്നശേഷിയുള്ളവര്‍ സ്വയം പര്യാപ്തത നേടിയിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമായിരുന്നു. ‘പൂര്‍ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്നുള്ളതായിരുന്നു ഈ നിയമത്തിന്റെ ഉള്ളടക്കം..21 വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഈ നിയമം വീണ്ടും പുതുക്കി

Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അർഹതകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നു..

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഭിന്നശേഷി വിഭാഗത്തിന് വേണ്ടി കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക നീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇവര്‍ക്ക്‌വേണ്ടി ഫണ്ട് വകയിരുത്തുന്നതില്‍ ഒട്ടും പിന്നിലല്ല. വികലാംഗ പെന്‍ഷന്‍, ശ്രുതിതരംഗം, ആശ്വാസകിരണം, നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും എന്നിങ്ങനെ പല പദ്ധതികളും ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ട്.

അടിയന്തരസാഹചര്യം നേരിടേണ്ടി വരുന്ന ഭിന്നശേഷിക്കാർക്ക്- സഹായം നൽകുന്ന പരിരക്ഷ പദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന രക്ഷിതാവിന് സ്വയംതൊഴിൽ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്ചവൈകല്യം ബാധിച്ച അമ്മമാർക്ക്- കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹ ധനസഹായം നൽകുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്- പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ നൽകുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്--കോളർഷിപ‌്- പദ്ധതി, കാഴ്-ചവൈകല്യമുള്ള അഡ്വക്കറ്റുമാർക്കുള്ള റീഡേഴ്സ്- അലവൻസ്-പദ്ധതി, സഹായ ഉപകരണ വിതരണ പദ്ധതി, തുല്യതാപരീക്ഷ എഴുതുന്നതിന് ധനസഹായം നൽകുന്ന പദ്ധതി, വ്യക്തിഗത പരിശീലന പരിപാലന പദ്ധതി, എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബാരിയർ ഫ്രീ കേരള, നിരാമയ ഇൻഷുറൻസ്- പദ്ധതി, അട്ടപ്പാടിയിലെ മനോരോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർജനി പദ്ധതി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ്- നടപ്പാക്കിവരുന്നത്

ജീനിയസുകളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നിങ്ങള്‍ വിശ്വസിക്കുമോ? കലാ രംഗത്ത് പെരുമയുണ്ടാക്കിയ മൊസാര്‍ട്ട്, ബീഥോവന്‍, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍, ഇമ്മാനുവേല്‍ കാന്‍റ് എന്നിവരും ഉണ്ട്. ഇവര്‍ക്ക് പുറമേ സാഹിത്യ രംഗത്തെ പ്രശസ്തരായ ജോര്‍ജ്ജ് ഓര്‍‌‌വെല്‍, ചാള്‍സ് ഡെഗ്വാല്ലേ എന്നിവരും ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉള്ളവരായിരുന്നു

അന്ധയും മൂകയും ബധിരയുമായ പെണ്കുട്ടിയായിരുന്നു ഹെലന്‍ കെല്ലര്‍. പക്ഷെ സ്വപ്രയത്‌നവും കഠിനാധ്വാനവും കൊണ്ട് പരിമിതികള്‍ക്കിടയില്‍ നിന്നും സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തന രംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ഹെലന് സാധിച്ചു.

ഭിന്നശേഷി എന്നത് ഒരു പോരായ്മയല്ല...അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെടുത്തു പ്രോത്സാഹിപ്പിക്കാനുള്ള മനസ്സാണ് സമൂഹത്തിനു വേണ്ടത് .... വാക്കിലും പ്രവര്‍ത്തിയിലും അവർക്ക് തുണയാകാനാണ് ശ്രമിക്കേണ്ടത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (3 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (1 hour ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (2 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (4 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (8 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (9 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (9 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (9 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (9 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (10 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (10 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (10 hours ago)

Malayali Vartha Recommends