Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

എന്തിന് ആത്മഹത്യ ചെയ്യണം!? പൊരുതി ജീവിക്കാം, ആത്മവിശ്വാസത്തോടെ..; ഇന്ന് ആത്മഹത്യ വിരുദ്ധ ദിനം, ആത്മഹത്യ തടയാന്‍ കൂടെനില്‍ക്കാം

10 SEPTEMBER 2021 09:29 AM IST
മലയാളി വാര്‍ത്ത

ഇന്ന് നിരവധി പേരാണ് നിസ്സാര കാര്യങ്ങളില്‍ പാലും മനംനൊന്ത് ആത്മഹത്യ ചെയ്യുന്നത്. ദിനംപ്രതി ഇത്തരക്കാരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് നോക്കിക്കാണേണ്ടത്. ഓരോ മണിക്കൂറിലും ചുരുങ്ങിയത് ഒരാള്‍ വീതമെങ്കിലും ജീവനൊടുക്കുന്നുവെന്നാണ് സംസ്ഥാനതല കണക്കുകള്‍ വ്യക്തമാക്കുന്നത്. പൊതുവെ ആത്മഹത്യ പ്രവണത സ്ത്രീകളിലാണ് കൂടുതല്‍, എന്നാല്‍ മരണപ്പെടുന്നവരിലേറെയും പുരുഷന്മാരാണ്.

സ്ത്രീകളെക്കാള്‍ മൂന്നിരട്ടിയിലധികമാണ് പലവര്‍ഷങ്ങളിലും പുരുഷന്മാരുടെ മരണസംഖ്യ. ഈ വര്‍ഷം ജൂണ്‍ വരെ മാത്രം സംസ്ഥാനത്ത് 3,885 പേര്‍ ആത്മഹത്യ ചെയ്തതില്‍ 3022 പേരും പുരുഷന്മാരാണ്. സത്രീകള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ അപകടം കുറഞ്ഞവയാണ് എന്നതാണ് രക്ഷപ്പെട്ട് വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നത്. പരുഷന്മാരാണെങ്കില്‍ മിക്കവാറും അപകട സാധ്യത കൂടുതലുള്ള രീതികളാണ് മരണത്തിനായി തിരഞ്ഞെടുക്കുന്നത്.

കൗമാരക്കാരെയും ആത്മഹത്യയിലേയ്ക്ക് നയിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. ഉയര്‍ന്ന മാര്‍ക്കും മികച്ച ജോലിയും ലഭിക്കാതിരിക്കല്‍, പ്രണയ നൈരാശ്യം, രക്ഷിതാക്കളുടെ വഴക്ക്, ഒറ്റപ്പെടല്‍ എന്നിവയെല്ലാമാണ് കൗമാരക്കാരിലെ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെയുള്ള സ്വഭാവ വ്യത്യാസങ്ങള്‍ മനസ്സിലാക്കി ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാനിടയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ കുറവുണ്ടാക്കാനാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തീവ്ര മാനസിക സംഘര്‍ഷത്തിലാവുമ്പോള്‍ ദുഃഖങ്ങളും വേദനകളും വിശ്വസിക്കാവുന്ന മറ്റൊരാളോട് പങ്കുവെക്കാനില്ലാത്തതാണ് പലപ്പോഴും കടുത്ത വിഷാദങ്ങളിലേക്കും ആത്മഹത്യയിലേക്കും എത്തിക്കുന്നത് എന്നാണ് ജീവിതപ്രശ്‌നങ്ങളാല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് 'ഒരു ഓണ്‌ലൈന് മാധ്യമത്തോട് 'വെളിപ്പെടുത്തിയത്. സന്തോഷങ്ങള്‍ പങ്കുവെക്കുന്ന പോലെതന്നെ ദുഃഖങ്ങളും വീട്ടുകാരോടോ അതുമല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളോടോ പങ്കുവെച്ചാല്‍ ഒരുപരിധിവരെ വിഷാദത്തിലേക്കടക്കം ചെന്നുപെടുന്നത് ഒഴിവാക്കാനാവും എന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വീണ്ടും കൂടിവരികയാനെന്നാണ് പ്രശസ്ത മാനസിക രോഗ വിദഗ്ധനും ഐ.എം.എ മാനസികാരോഗ്യ സമിതി കണ്‍വീനറുമായ ഡോ. പി.എന്‍. സുരേഷ്‌കുമാര്‍ പറഞ്ഞു. നേരത്തെ ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായ സംസ്ഥാനം പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരുന്നു എന്നാലിപ്പോള്‍ നാലാം സ്ഥാനത്തെത്തി. കോവിഡ് പ്രതിസന്ധിക്കാലത്ത് യുവാക്കളിലും ബിസിനസുകാരിലും വിദ്യാര്‍ഥികളിലുമെല്ലാം ആത്മഹത്യ പ്രവണത കൂടി. സംസ്ഥാനം സമഗ്രമായ മാനസികാരോഗ്യ നയം രൂപപ്പെടുത്തണം. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ലോക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ മാനസിക സമ്മര്‍ദങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോഴത് ആത്മഹത്യയിലേക്ക് നീങ്ങുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് മേഖലയിലെ വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തനവും വിപുലപ്പെടുത്തിയിട്ടുണ്ട്. ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക സഹായത്തിനായി 'ദിശ'യുടെ 0471 2309250, 51, 52, 53, 54, 55 കോഴിക്കോട്ടെ ഇംഹാന്‍സിന്റെ 9496699220, ഇ-ഉന്നതി കൂട്ടായ്മയുടെ 9061751234, ആത്മഹത്യ പ്രതിരോധ കേന്ദ്രമായ തണലിന്റെ 0495 2760000 എന്നീ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (3 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (7 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (7 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (8 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends