ചൈനീസ് സര്‍ക്കാര്‍ സ്വന്തം ജനതയെ വെല്ലുവിളിക്കുകയാണോ? ,ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞെന്നും ഇനി ഭയക്കേണ്ട കാര്യമില്ല എന്നും പഴയ അവസ്ഥയിലേക്ക് ജനജീവിതം തുടരട്ടെയെന്നും ചൈന, എതിര്‍പ്പുമായി ലോകരാജ്യങ്ങള്‍

ചൈനീസ് സര്‍ക്കാര്‍ സ്വന്തം ജനതയെ വെല്ലുവിളിക്കുകയാണോ? ,ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞെന്നും ഇനി ഭയക്കേണ്ട കാര്യമില്ല എന്നും പഴയ അവസ്ഥയിലേക്ക് ജനജീവിതം തുടരട്ടെ എന്നും അഭിപ്രായം അറിയിക്കുമ്പോള്‍ അതിനെ അപ്പാടെ വിശ്വസിക്കാന്‍ പ്രയാസമുണ്ട് .പക്ഷെ അത് വാസ്തവം തന്നെയാണ് വുഹാന്‍ പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതപ്പെടുന്ന ആഗോളമഹാമാരിയായ കോവിഡ് 19 മൂലം വുഹാന്‍ പ്രവിശ്യയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ 73 ദിവസത്തിന് ശേഷം മാറ്റിയിരിക്കുകയാണ് .നാളിതുവരെ ചൈനയിലുണ്ടായ മരണം 3333 മാത്രമാണ് എന്ന് പറയുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് വിശ്വസിക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളും അതിലുണ്ട് .ചൈനീസ് ഭരണകൂടം അവര്‍ക്ക് ദോഷമാകുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കാന്‍ അനുവദിക്കില്ല എന്ന പരാതി ഇതിനോടകം തന്നെ വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു .
യഥാര്‍ത്ഥ മരണസംഖ്യ 50000 മുകളിലാകാമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് വരെ ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു .എന്തായാലും കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ സാധാരണ ജീവിതത്തിലേക്കു തിരികെ എത്തുന്നു എന്നത് ചൈനീസ് ജനതയ്ക്ക് ഒരേ സമയം ആഹ്‌ളാദവും ആശങ്കയും ഉയര്‍ത്തുന്ന കാര്യം തന്നെയാണ് . 73 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി നീക്കി എന്ന വാര്‍ത്ത ഇപ്പോഴും അംഗീകരിക്കാം തയ്യാറല്ലാത്ത ചൈനയിലെ വുഹാന്‍ സ്വദേശിനിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ നോറാ സിയാങ് എഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് .സാധാരണ ജനജീവിതത്തില്‍ എത്തി എന്ന് പറയുമ്പോഴും രോഗവ്യാപനം ഇല്ലാതാക്കുകയോ .മുഴുവന്‍ പേരും രോഗമുക്തരാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയോ ഉണ്ടായിട്ടില്ല .അതിനാല്‍ തന്നെ തന്റെ ഇഷ്ട വിഭവത്തിനായി ഇനിയും പുറത്തിറങ്ങാതെ നാളുകള്‍ കാത്തിരിക്കാനും ,തന്റെ ജോലി സ്ഥലത്തേക്ക്
മടങ്ങി പോകുന്നതിനെ പറ്റി താത്കാലികമായി ഓര്‍ക്കാതിരിക്കാനും ശ്രമിക്കാമെന്നാണ് അവരുടെ കുറിപ്പ്
വുഹാന്‍ നഗരം രണ്ടര മാസത്തിനുള്ളില്‍ പഴയ പടി തുറന്നു എന്നാ വാര്‍ത്ത ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് .ലോകം മുഴുവന്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച ചൈനയിലെ വെറ്റ് മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിച്ചപ്പോള്‍ ആസ്‌ട്രേലിയന്‍ പ്രധനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഉള്‍പ്പടെ ഉള്ള ലോകനേതാക്കളുടെ നിശിത വിമര്‍ശനം ചൈന ഏറ്റുവാങ്ങിയിരുന്നു .ചൈനയുടെ നയങ്ങള്‍ ലോകജനതയോടുള്ള വെല്ലുവിളിയായിട്ടായിരുന്നു ഈ തീരുമാങ്ങളെ അവര്‍ വിലയിരുത്തിയത് . പതിനായിരങ്ങള്‍ തെരുവുകളിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയിലേക്ക് വുഹാന്‍ മടങ്ങുമ്പോള്‍ രോഗവ്യാപനം വീണ്ടും ഉണ്ടായേക്കാം എന്ന ആശങ്ക വര്‍ധിക്കുകയാണ് . റോഡ്, റെയില്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു എന്നത് വൈറസിന്റെ സമൂഹവ്യാപനത്തിലേക്ക് കാരണമാകും എന്ന് തന്നെയാണ് വിദഗ്ദ്ധരുടെ അഭിപ്രായം . ലോക്ഡൗണ്‍ മൂലം നഗരത്തില്‍ കുടുങ്ങിയവര്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ട് . അരലക്ഷത്തിലേറെപ്പേര്‍ നഗരം വിടുമെന്നു പ്രാഥമികമായി കണക്കാക്കുകയാണ് .ചൈനയില്‍ രണ്ടാംഘട്ടമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 1042 ആയത് ആശങ്ക സൃഷ്ടിക്കുന്നു. വുഹാന്‍ ഉള്‍പ്പെട്ട ഹ്യുബെയ് പ്രവിശ്യയിലും ഷാങ്ഹായിലുമായി 2 പേര്‍ മരിച്ചു. ഇതോടെ ചൈനയിലെ ആകെ മരണം 3333 ആയി.പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരില്‍ 59 പേരും വിദേശത്തുനിന്നെത്തിയവരാണ്. നാട്ടില്‍നിന്നുതന്നെ രോഗം പിടിപെട്ട 3 പേരും ഹ്യുബെയ് പ്രവിശ്യയിലല്ല. ലക്ഷണങ്ങളില്ലാത്ത കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 137 പേര്‍ നിരീക്ഷണത്തിലാണ്.ഈ കണക്കുകളെ തൃണവല്ഗണിച്ചുകൊണ്ട് ചൈനീസ് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം ജനങ്ങള്‍ക്ക് വലിയ തോതില്‍ ആപത്ത് ക്ഷണിച്ചു വരുത്താനും കാരണമാകും എന്ന് തന്നെയാണ് പറയപ്പെടുന്നത് ഹ്യുബെയില്‍ 67,803 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്; വുഹാനില്‍ മാത്രം 50,008 പേര്‍ രോഗബാധിതര്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് .ഇവിടെ മൊത്ത മരണം രണ്ടായിരത്തിയഞ്ഞൂറിലേറെ ആയിരിക്കുകയാണ് . ചൈനയിലെ ആകെ മരണത്തിന്റെ 80% വുഹാനിലായിരുന്നു. ഇതിനിടെ, വടക്കന്‍ അതിര്‍ത്തിയില്‍ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ സുയിഫെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു എന്നത് മഹാമാരിയുടെ പ്രതിരോധത്തില്‍ കണക്കു കൂട്ടല്‍ തെറ്റാതെയുള്ള സര്‍ക്കാരിന്റെ വിശകലനമായാണ് ഭരണകക്ഷി അംഗങ്ങള്‍ കണക്കാക്കുന്നത്.
"
https://www.facebook.com/Malayalivartha