ലിന്‍ഡ ട്രിപ് യാത്രയായി, ക്ലിന്റന്‍- മോണിക്ക ബന്ധം പുറത്തു കൊണ്ടുവന്നത് ഈ പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥ

വൈറ്റ്ഹൗസ് ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിയും പ്രസിഡന്റ് ബില്‍ ക്ലിന്റനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടു ഞെട്ടിച്ച പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥ ലിന്‍ഡ ട്രിപ് (70) വിടവാങ്ങി.
യുഎസ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലേക്ക് വഴിതുറന്ന ലിന്‍ഡ അര്‍ബുദ രോഗത്തിനു ചികിത്സയിലായിരുന്നു.
ക്ലിന്റനുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ മോണിക്കയില്‍ നിന്നും ലിന്‍ഡ ചോര്‍ത്തിയെടുത്തത് അവരുടെ വിശ്വസ്തയായി നടിച്ചാണ്.
മോണിക്കയെക്കാള്‍ 24 വയസ്സിനു മുതിര്‍ന്ന അവര്‍ മോണിക്ക സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമായി ടേപ്പ് ചെയ്തത് നിര്‍ണായക തെളിവായി.
ലിന്‍ഡയാണ്, മോണിക്ക ക്ലിന്റനുമായി ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ ധരിച്ച നീല ഉടുപ്പ് അതേ പടി സൂക്ഷിക്കാന്‍ മോണിക്കയെ ഉപദേശിച്ചത്.
ടേപ്പുകളും വസ്ത്രത്തെക്കുറിച്ചുള്ള വിവരവും പിന്നീട് പ്രത്യേക പ്രോസിക്യൂട്ടര്‍ കെനത്ത് സ്റ്റാറിനു കൈമാറി.
ലൈംഗികാരോപണം ആദ്യം നിഷേധിച്ച ക്ലിന്റന് ഒടുവില്‍ ബന്ധം തുറന്നുസമ്മതിക്കേണ്ടി വന്നു. 1998-ല്‍ കുറ്റവിചാരണയ്ക്കും വിധേയനായി.
https://www.facebook.com/Malayalivartha