ബാല പീഡനത്തിന് ജയിലില്‍ ആയിരുന്ന വത്തിക്കാന്‍ മുന്‍ ട്രഷററെ കുറ്റവിമുക്തനാക്കി

ഓസ്‌ട്രേലിയന്‍ ഹൈക്കോടതി വത്തിക്കാന്‍ മുന്‍ ട്രഷറര്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ (78) കുറ്റവിമുക്തനാക്കി. ബാലപീഡനത്തിനു 6 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട് 404 ദിവസം ജയിലിലായിരുന്ന ശേഷമാണ് ബാര്‍വന്‍ ജയിലില്‍നിന്നു പുറത്തിറങ്ങുന്നത്.
മെല്‍ബണ്‍ ആര്‍ച്ച്ബിഷപ്പായിരിക്കെ 1996-ല്‍ ഗായകസംഘത്തിലെ 2 ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
ഇവരിലൊരാളാണ് 2017-ല്‍ പരാതി നല്‍കിയത്. രണ്ടാമത്തെയാള്‍ 2014-ല്‍ മരിച്ചിരുന്നു. ആരോപണം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വിലയിരുത്തിയാണ് ഏഴംഗ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്.
വിധി അംഗീകരിക്കുന്നുവെന്ന് പരാതിക്കാരനും കേസ് നല്‍കിയവരോടു വിരോധമില്ലെന്നു കര്‍ദിനാളും പ്രതികരിച്ചു. ഈ കേസിന്റെ പേരിലാണ് കര്‍ദിനാള്‍ പെല്ലിന് വത്തിക്കാന്‍ ട്രഷറര്‍ സ്ഥാനം നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha