Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

ഇതാണ് നേപ്പാളിന് കിട്ടിയ മുട്ടന്‍ പണി.... നേപ്പാളിനെ കഴുത്തു ഞെരിച്ചു ജിങ്പിങ് കൊല്ലുന്നു ശര്‍മ്മ ഒലിയുടെ അവസാനം! ഇന്ത്യയുടെ നീക്കം ഇങ്ങനെ ......

23 SEPTEMBER 2020 11:44 AM IST
മലയാളി വാര്‍ത്ത

നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലിക്ക് ഏതാണ്ട് തൃപ്തിയായ മട്ടാണ് .എന്തുകണ്ടിട്ടാണോ ആവോ ഇന്ത്യയോട് മൂപ്പര് കൊമ്പുകോര്‍ക്കാന്‍ വന്നത് .നിങ്ങള്‍ തോന്നയപാട് ചെയ്തുള്ളു സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്ന ചൈനയുടെ വാക്കുകേട്ടിട്ടാണെങ്കില്‍ അതിനുള്ള മറുപടി കൂടി ഇന്ത്യ നല്‍കാന്‍ ആഗ്രഹിക്കുകയാണ് .ചൈനയ്ക്ക് ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഒരുപോലെയാണ് .അവര്‍ക്ക് സാമ്പത്തിക ലാഭമുള്ള ,അവരുടെ നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന തല്പരകക്ഷികള്‍ ആരായിരുന്നാലും കൂട്ടുപിടിക്കും .അതിനു കാലാകാലങ്ങളായുള്ള സ്‌നേഹവായ്പ്പും ഊഷ്മളതയും ഒന്നും ഉണ്ടാവില്ല .സ്വാര്‍ത്ഥലാഭത്തിനായുള്ള താത്ക്കാലിക ചങ്ങാത്തം .

നേപ്പാള്‍ ആ കെണിയില്‍ വീണു.ഇപ്പോള്‍ അവരുടെ നേരെ വാളോങ്ങി നില്‍ക്കുന്ന ജിങ് പിങിന് മുന്നില്‍ ആയുധം താഴെ വച്ചുകൊണ്ട് സാഷ്ടാംഗം കീഴടങ്ങാനാണ് ശര്‍മ്മ ഒലി തീരുമാനിച്ചത് എന്ന് തോന്നുന്നു .ഭീകരതയ്ക്ക് വളം വയ്ക്കുന്ന ഏഷ്യയിലെ നമ്പര്‍ വണ്‍ രാജ്യമായി മാറാനുള്ള ചൈനയുടെ തീവ്രശ്രമമൊന്നും നേപ്പാള്‍ തിരിച്ചറിഞ്ഞില്ല എന്നാണ് തോന്നുന്നത് .നേപ്പാള്‍ ഭരണകൂടം കലാപാനിയും ലിപുലേഖയുമെല്ലാം പിടിച്ചെടുത്തു എന്ന് വ്യക്തമാക്കാന്‍ ഭൂപടം മാറ്റി വരച്ചപ്പോള്‍ നഷ്ടമായത് രണ്ട് കാര്യങ്ങളാണ് .

ഒന്ന് ഇന്ത്യയുടെ വിശ്വാസവും സ്‌നേഹവും രണ്ടാമത്തേത്അവരുടെ മനസ്സമാധാനവും നേപ്പാളിന്റെ തലവര മാറ്റിയെഴുതാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചൈനീസ് പട്ടാളം .ഒന്ന് പ്രതിരോധിക്കാന്‍ പോയിട്ട് വിമര്‍ശിക്കാന്‍ പോലുമുള്ള ആവതുണ്ട് എന്ന് ചിന്തിക്കാന്‍ പ്രായാസമുണ്ട് .ഇത് ചോദിച്ചുവാങ്ങിയ ശിക്ഷയായി തന്നെ കണക്കാക്കേണ്ടി വരും .

നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കീഴടങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണോ എന്ന ചോദ്യമാണ് ലോകരാജ്യങ്ങള്‍ക്ക് ചോദിയ്ക്കാന്‍ ഉള്ളത് . നേപ്പാളിന്റെ കര്‍നാലി പ്രവിശ്യയില്‍പ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിര്‍മാണങ്ങള്‍. ഹുംലയിലെ നാംഖ ഗോപാലികയിലെ ലാപ്ചലിമി മേഖലയിലാണ് നിര്‍മാണങ്ങള്‍.

അതിര്‍ത്തിയില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുന്‍പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ ലാമയെ പിഎല്‍എ സൈനികര്‍ തടഞ്ഞെന്നും പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല, പ്രദേശത്തെ ഗ്രാമീണരെയും സൈനികര്‍ ഇങ്ങോട്ടേക്കു കടത്തിവിടുന്നില്ല.വലിയ തോതിലുള്ള അധിനിവേശം നടത്താനാണ് ചൈന ഇപ്പോള്‍ ലക്ഷ്യമിടുന്നത് എന്നാണ് മനസ്സിലാക്കാന്‍ അന്ന് കഴിഞ്ഞത് .


ഇതേത്തുടര്‍ന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 9നുമിടയില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇപ്പോഴും നേപ്പാള്‍ ഭരണകൂടം എന്തുചെയ്യണം എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് .വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ലാപ്ച ലിമി മേഖലയിലേക്ക് ചൈന റോഡുകള്‍ നിര്‍മച്ചിരുന്നുവെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. മാത്രമല്ല, ഇവിടം കൈപ്പിടിയിലായാല്‍ ചൈനയയ്ക്ക് കൈലാസ് മാനസരോവര്‍ മേഖലയെ കൃത്യമായി നിരീക്ഷിക്കാനുമാകും. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് പണിപൂര്‍ത്തീകരിച്ചു കൊണ്ട് അവരുടെ കരുത്ത് കാട്ടാനാണ് ശ്രമം .

'10 വര്‍ഷംമുന്‍പ് റോഡ് നിര്‍മിച്ചപ്പോള്‍ ലാപ്ച ലിമിയില്‍ ഒരു കെട്ടിടം കൂടി നിര്‍മിച്ചിരുന്നു. അന്ന് നേപ്പാള്‍ എതിര്‍ത്തപ്പോള്‍ ചൈന പറഞ്ഞത് അതൊരു വെറ്ററിനറി കേന്ദ്രമാണെന്നും ചരക്കു ചുമക്കുന്ന മൃഗങ്ങളെ ചികിത്സിക്കാമെന്നും ഇരുഭാഗത്തുനിന്നുമുള്ള രാജ്യക്കാര്‍ക്ക് ഉപകാരപ്പെടുമെന്നും ആയിരുന്നു . വളരെ ഒറ്റപ്പെട്ട പ്രദേശമാണ് ലാപ്ച ലിമി. നേപ്പാള്‍ ഭരണകൂടത്തിന് കാര്യമായ സ്വാധീനവുമില്ല. അതിനാല്‍ത്തന്നെ എന്നാണ് ഒന്നില്‍നിന്ന് ഒന്‍പതു കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെട്ടതെന്നു വ്യക്തവുമല്ല .

കുറച്ചുമാസങ്ങളായി ടിബറ്റില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം ചില നദികള്‍ ചൈന ഗതി തിരിച്ചുവിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് നേപ്പാളിലേക്ക് ഒഴുകിയിരുന്ന നദികളും ഗതിമാറി ഒഴുകാന്‍ തുടങ്ങി. ഇങ്ങനെ സംഭവിക്കുമ്പോള്‍ നദി ആദ്യം ഒഴുകിയിരുന്ന സ്ഥലം തങ്ങളുടെ ഭാഗമാണെന്നു കാട്ടി ചൈന കൈവശപ്പെടുത്തുക ആണെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എങ്ങനെയാണോ ആക്‌സൈ ചിന്നില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചത്,അതുപോലെ തന്നെയാണ് ഇത്തരം ഒറ്റപ്പെട്ട പ്രദേശങ്ങള്‍ കൈക്കലാക്കികൊണ്ട് നേപ്പാളിന്റെ മണ്ണും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കുക .അതുവഴി അവര്‍ അജയ്യരാണ് എന്നും ആര്‍ക്കും അവരുടെ തേരോട്ടത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നും ബോധിപ്പിക്കണം .ഇന്ത്യയുടെ നയതത്ര പരിധിയില്‍ നിന്നും നേപ്പാള്‍ വിഷയത്തെ സ്വമേധയാല്‍ എടുത്തുകളഞ്ഞ മട്ടാണ് .അതിനാല്‍ ഇന്ത്യന്‍ സഹായം നേപ്പാളിന് ലഭിക്കുക അസാധ്യമായിരുന്നു .അത്രമേല്‍ മുറിവാണ് ഇന്ത്യക്ക് നേപ്പാള്‍ ഏല്‍പ്പിച്ചത് .അതുണങ്ങാന്‍ പതിറ്റാണ്ടുകള്‍ എടുക്കുമെന്നതിലാണ് ചൈനയുടെ ആക്രമണം പതിയിരിക്കുന്നതും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (7 minutes ago)

ഇന്നു മുതൽ ​ഗതാ​ഗത നിയന്ത്രണം..  (17 minutes ago)

സാമ്പത്തിക ജാഗ്രത! ചെയ്ത നന്മ ദോഷമാകും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക! (Pisces focus)  (30 minutes ago)

സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു...  (54 minutes ago)

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...  (1 hour ago)

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (1 hour ago)

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (1 hour ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (1 hour ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (9 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (10 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (10 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (10 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (10 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (10 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (10 hours ago)

Malayali Vartha Recommends