ഇറാന്റെ രഹസ്യ ആണവ കേന്ദ്രത്തിന്റെ പ്രധാന ഭാഗം ആക്രമിച്ചു ; വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർണായകമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇറാന്റെ രഹസ്യ ആണവ കേന്ദ്രത്തിന്റെ പ്രധാന ഭാഗം ആക്രമിച്ചു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. നെതന്യാഹു വ്യക്തമാക്കുന്നത് ഒക്ടോബറിൽ നടന്ന വ്യോമാക്രമണത്തിലായിരുന്നു ആണവ കേന്ദ്രം തകർത്തത് എന്നാണ് .
ആണവ പദ്ധതിയുടെ സുപ്രധാന ഭാഗമാണ് ഒക്ടോബറിൽ തകർക്കപ്പെട്ടത് എന്നും അദ്ദേഹം തുറന്നടിച്ചു. . ഇറാന്റെ പ്രതിരോധ മിസൈൽ ഉത്പാദന ശേഷിയെ തകർക്കാനും ഇതിലൂടെ സാധിച്ചെന്നാണ് നെതന്യാഹുവിന്റെ അവകാശ വാദം .
ഇസ്രായേൽ സുരക്ഷ സേന നൽകുന്ന വിശദികരണം ഇപ്രകാരമാണ്;- ആക്രമണം നടന്നത് ഒക്ടോബർ 26 നായിരുന്നു . തുടർച്ചയായ ആക്രമണമങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് ആക്രമണം നടത്തിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ഇപ്പോൾ ഇസ്രായേൽ പ്രതിരോധ സേന പ്രവർത്തിക്കുന്നതെന്നെന്നും നെതന്യാഹു വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























