സിറിയയില്‍ പരിശീലനം നടത്തുന്നതിനിടെ അണ്ടര്‍ 15 ഫുട്‌ബോള്‍ ടീമിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ ദേശീയ താരം കൊല്ലപ്പെട്ടു

സിറിയയില്‍ പരിശീലനം നടത്തുന്നതിനിടെ അണ്ടര്‍ 15 ഫുട്‌ബോള്‍ ടീമിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ ദേശീയ താരം കൊല്ലപ്പെട്ടു. പന്ത്രണ്ടുകാരനായ സാമിര്‍ മുഹമ്മദ് മസൂദ് ആണു കൊല്ലപ്പെട്ടത്. ടീമിലെ ഏഴു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ദമാസ്‌കസില്‍ അല്‍ ഫായ്ഹ സ്‌പോര്‍ട്‌സ് ക്ലബില്‍ രാവിലെ പരിശീലന്തിനിടെയാണ് സിറിയന്‍ വിമതരുടെ റോക്കറ്റാക്രമണം ഉണ്ടായത്.
രാജ്യത്തെ ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ പരിശീലിക്കുന്ന പ്രമുഖ സ്‌പോര്‍ട്‌സ് സെന്ററാണിത്. റഷ്യന്‍ എംബസിക്കു സമീപത്താണ് റോക്കറ്റാക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ ഗൗട്ടയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് വിമതര്‍ പിരിഞ്ഞു പോകുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്
https://www.facebook.com/Malayalivartha























