ഇവിടെ ഡോക്ടറുടെ ഒരു കടിക്കുവേണ്ടി ക്ലിനിക്കിൽ ആളുകളുടെ നീണ്ട നിര...

കടി മസാജ് തെറാപ്പിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നല്ല നാല് കടി കിട്ടിയാല്‍ അസുഖം മാറുമെന്ന് അമ്മമാരൊക്കെ പറയുന്ന കേട്ടറിവുണ്ട്. ഇവിടെ കടി മസാജ് തെറാപ്പിയും നടക്കുന്നുണ്ട്. അമേരിക്കയില്‍ ഒരു കടി മസാജ് തെറാപ്പി സ്പെഷ്യലിസ്റ്റുണ്ട്. ഡോ. ഡെറോത്തി സ്റ്റെയിന്‍ ആണ് ഇങ്ങനെയൊരു തെറാപ്പിയുമായി ആളുകളെ ആകര്‍ഷിക്കുന്നത്.
സെലിബ്രിറ്റികളായ നിരവധി പേരാണ് ഡോക്ടറുടെ കടി കിട്ടാന്‍ ദിവസവും ക്ലിനിക്കിലെത്തുന്നത്. രസകരമെന്നു തോന്നാവുന്ന ഈ മസാജ് തെറാപ്പി നല്ല ഗുണം ചെയ്യുമെന്ന് അറിഞ്ഞിരിക്കൂ. ഡോക്ടറുടെ മസാജിംഗ് കഴിഞ്ഞാല്‍ ആരോഗ്യവും ഒരുതരം ഉന്മേഷവും ലഭിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. ഡോട്ട് എന്നുകൂടി അറിയപ്പെടുന്ന ഡെറോത്തി തൊണ്ണൂറുകളിലാണ് ആദ്യമായി കടി മസാജ് ചെയ്തു തുടങ്ങിയത്.
തോളുകള്‍, പുറംകൈകള്‍ എന്നിവിടങ്ങളിലാണ് കടി മസാജ് ചെയ്യുന്നത്. ഒരു മസാജിന് ഏകദേശം 8000 രൂപയാവും. സ്ഥിരം ഇടപാടുകാരാണെങ്കില്‍ അധികം പൈസ വാങ്ങില്ല. അവര്‍ക്ക് ഓഫറുകള്‍ നല്‍കും. ഡെറോത്തിക്ക് ഡോട്ട് എന്ന പേരു നല്‍കിയത് പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക്‌സാപ്പയാണ്. ഇതിനുശേഷമാണ് ഇടപാടുകാരുടെ എണ്ണം കൂടിയത്.

ഇപ്പോള്‍ കടി മസാജിംഗ് പഠിക്കാനും നിരവധി പേര്‍ ഡോക്ടറുടെ അരികില്‍ എത്തുന്നുണ്ട്. താന്‍ പരിശീലനം കൊടുത്ത ആയിരം പേരെ ഡോട്ട് ജോലിക്കെടുത്തിട്ടുണ്ട്. ഡോട്ട് ബോട്സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

https://www.facebook.com/Malayalivartha























