മദ്യപിച്ചു ലക്കുകെട്ട പൈലറ്റിനെ പോലീസുകാർ കോക്പിറ്റിൽ കയറി പൊക്കി; സംഭവം ഇങ്ങനെ...
മദ്യപിച്ചു വിമാനം പറപ്പിച്ച പൈലറ്റിനെ പോലീസുകാർ കോക്പിറ്റിൽ കയറി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. അമിതമായി മദ്യപിച്ച ഇയാളെ ജര്‍മന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് വിമാനത്താവളത്തിലായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
വെള്ളിയാഴ്ച സ്റ്റുട്ട്ഗാര്ട്ടില്നിന്നും ലിസ്ബണിലേക്കുള്ള വിമാനത്തിന്റെ പൈലറ്റാണ് പോലീസ് പിടിയിലായത്. നാൽപ്പത്തൊമ്പത്തുകാരനായ പൈലറ്റ് അമിതമായി മദ്യപിച്ചായിരുന്നു വിമാനത്തില്‍ എത്തിയത്. തുടർന്ന് ഇയാള്‍ക്ക് ശരിയായി നടക്കാന്‍പോലും കഴിയാത്തതോടെ യാത്രക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എത്രയും പെട്ടെന്നു തന്നെ കോക്ക്പിറ്റിലെത്തിയ ജര്‍മ്മന്‍ പോലീസ് പറന്നുതുടങ്ങിയ വിമാനത്തെ നിലത്തിറക്കുകയായിരുന്നു. ഇയാളുടെ ലൈസന്‍സ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയും 10,000 യൂറോ പിഴ ചുമത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് 106 യാത്രക്കാരുമായി പറന്നുയരാനിരുന്ന വിമാനം റദ്ദാക്കി.
https://www.facebook.com/Malayalivartha