അമേരിക്കയിൽ പോകാൻ ഒരുങ്ങുകയാണോ..? എങ്കിൽ അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇനിമുതൽ ഇവയും നൽകണം

മിക്ക ആളുകളുടെയും സ്വപ്നമാണ് അമേരിക്കയിൽ പോകുകയെന്നുള്ളത്. എന്നാൽ പലപ്പോഴും വിസയുടെ കാര്യത്തിൽ എന്തെങ്കിലുമൊക്കെ തടസവുമുണ്ടാകും. ഇപ്പോഴിതാ ഒന്നര കോടിയോളം വരുന്ന കുടിയേറ്റ - ഇതര വിസാ അപേക്ഷകരെ ബാധിക്കുന്ന പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് യുഎസ് ഫെഡറല്‍ രജിസ്റ്റർ. അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍തന്നെ മുമ്പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെയും സോഷ്യൽമീഡിയകളുടെയും വിവരങ്ങള്‍ ഇനിമുതല്‍ നല്‍കണം.
അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യക്തികളെ തടഞ്ഞു നിര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. സാമൂഹ്യ മാധ്യമങ്ങളിലെ മുഴുവന്‍ വിവരവും നല്‍കേണ്ടതുണ്ട്. മാത്രമല്ല, മുമ്പ് ഉപയോഗിച്ച ഫോണ്‍ നമ്പരുകള്‍ക്ക് പുറമേ ഇ മെയില്‍ വിലാസവും നല്‍കണം. പല പ്ലാറ്റ്ഫോമുകളിലുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ചു വര്‍ഷത്തെ വിവരങ്ങളാണ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ നല്‍കേണ്ടത്. പുതിയ തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി പൊതുജനങ്ങളുടെ അഭിപ്രായ സമന്വയം നേടുന്നതിനായി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























