ദിവസങ്ങൾ കഴിയുംതോറും വയറിന്റെ വലിപ്പവും ശരീരഭാരവും കൂടി വരുന്നു: ആശുപത്രിയിലെത്തി സ്കാൻ ചെയ്തപ്പോൾ കണ്ടതോ..?

ജീവിതശൈലികളുടെ മാറ്റത്തിനൊപ്പം കടന്നുവന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയർ. വ്യയായ്മയില്ലായ്മയും ദേഹം അനങ്ങാതെയുമുള്ള ജോലിയുമൊക്കെ കുടവയറന്മാരുടെ എണ്ണം കൂട്ടി. അതുകൊണ്ടുതന്നെ കുടവയറുള്ളവർ അതിന്റെ കാരണം അന്വേഷിക്കാൻ പോകാറില്ല. പകരം സ്വന്തമായി എന്തെങ്കിലും വ്യായാമമൊക്കെ ചെയ്ത് കുടവയർ കുറയ്ക്കാൻ നോക്കും. ന്യൂജഴ്സി സ്വദേശിയായ അറുപത്തിമൂന്നുകാരനായ കെവിന്‍ ഡാലി തനിക്ക് കുടവയർ കൂടിക്കൊണ്ടിരുന്നപ്പോഴും ശരീരഭാരം വർധിച്ചപ്പോഴും ആദ്യം അതത്ര കാര്യമായി എടുത്തില്ല. എന്നാൽ നാൾക്കുനാൾ വയറിന്റെ വലിപ്പവും ശരീരഭാരവും കൂടി വന്നതോടെ ആശുപത്രിൽ പോയി പരിശോധിക്കാൻ തീരുമാനിച്ചു.
ആശുപത്രിയിലെത്തി സിടി സ്കാനിന്റെ ഫലം വന്നപ്പോഴാണ് കുടവയറിനുപിന്നിലുള്ള കാരണം പിടികിട്ടിയത്. കെവിന്റെ വയറിൽ 13 കിലോയോളം ഭാരമുളള ഒരു ട്യൂമര്‍ വളരുന്നു. ട്യൂമര്‍ പടര്‍ന്നു പിടിച്ചതിനാൽ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു. ആറ് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കിയത്. പത്തു മുതൽ പതിനഞ്ചു വർഷം വരെ നീണ്ട കാലയളവില്‍ കുടവയര്‍ എന്നു മാത്രം കരുതിയതാണ് കെവിൻ. ലിപ്പോസർകോമ എന്ന കാൻസറാണ് കെവിനെ ബാധിച്ചത്.
https://www.facebook.com/Malayalivartha























