പ്ലാസന്റ ജ്യൂസ് അടിച്ച് കുടിച്ചു: ഭർത്താവിനും മക്കൾക്കും നൽകി: ഇതേക്കുറിച്ച് യുവതി പറയുന്നതിങ്ങനെ...

സൗന്ദര്യവും ആരോഗ്യവും വർധിക്കാൻ വളരെയധികം നല്ലതാണ് ജ്യൂസ്. സാധാരണ വെജിറ്റബിളുകളും പഴങ്ങളുമൊക്കെ നമ്മൾ ജ്യൂസ് അടിച്ച് കുടിക്കാറുണ്ട്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി പ്ലാസന്‍റ ജ്യൂസ് അടിച്ചു കുടിച്ച്, മക്കൾക്കും ഭർത്താവിനും നൽകിയിരിക്കുകയാണ് നാല് കുട്ടികളുടെ അമ്മയായ ജെയ് എന്ന യുവതി. യുകെയിലാണ് സംഭവം.
മികച്ച ആരോഗ്യം നൽകാനാണ് ഇത് ജ്യൂസാക്കി കുടിച്ചതെന്നാണ് യുവതിയുടെ വാദം. കരിക്കിന്‍ വെള്ളവും ബെറിയും ചേര്‍ത്താണ് ജയ് പ്ലാസന്‍റ ജ്യൂസ് തയ്യാറാക്കിയത്. അതിനാല്‍ രുചിയുണ്ടായിരുന്നുവെന്നാണ് ജയ് പറയുന്നത്. ഇത് കുടിച്ച ശേഷം മുലപ്പാല്‍ വർധിച്ചെന്നും നല്ല ഉറക്കം കിട്ടുന്നുണ്ടെന്നും ജെയ് പറയുന്നു.
നാല് കുട്ടികളുടെ അമ്മയായ ജെയ് നാലാമത്തെ കുട്ടിയുടെ ബാക്കി വന്ന ഭാഗം ഡീഹൈഡ്രേറ്റ് ചെയ്ത് ക്യാപ്സൂള്‍ രൂപത്തിലാക്കി കഴിക്കുകയായിരുന്നു. പ്ലാസന്‍റ ജ്യൂസ് രൂപത്തിലാക്കാന്‍ 30 യൂറോയും ക്യാപസ്യൂളാക്കാന്‍ 150 യൂറോയുമാണ് യുവതിക്ക് ചെലവായത്. ഇതറിഞ്ഞവരൊക്കെ താൻ ചെയ്തതിനെക്കുറിച്ച് പല അഭിപ്രായങ്ങൾ പറഞ്ഞുവെങ്കിലും തന്നെ പിന്തുണയ്ക്കുന്നവരായിരുന്നു ഏറെപ്പേരും എന്നും ജയ് പറയുന്നു.

https://www.facebook.com/Malayalivartha























