ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലാല പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍, കനത്ത സുരക്ഷയൊരുക്കി പോലീസ്

താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച മലാല യൂസഫ് സായ് ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ മിംഗോറയിലെ വീട്ടിലെത്തി. മലാല എത്തുന്നതിനോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് മേഖലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്ററില്‍ സ്വാത് താഴ് വരയിലെത്തിയ മലാല പിന്നീട് കാറിലാണ് മിംഗോറയിലേക്ക് പുറപ്പെട്ടത്.
ബുധനാഴ്ച ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാതാപിതാക്കാള്‍ക്കൊപ്പം വിമാനമിറങ്ങിയ മലാല ഒരാഴ്ചയോളം പാക്കിസ്ഥാനില്‍ തങ്ങും. മലാല പ്രധാനമന്ത്രി ഷഹീദ് അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
2012ല്‍ താലിബാന്റെ വെടിയേറ്റ മലാലയ്ക്ക് ഇപ്പോള്‍ ഇരുപതു വയസുണ്ട്. ഭീകരാക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ഭേദമാക്കാന്‍ ബ്രിട്ടനിലെത്തിയ മലാലയും കുടുംബവും തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി.
https://www.facebook.com/Malayalivartha























