" കുഞ്ഞിന്റെ വിശപ്പിന് മുൻപിൽ തുറിച്ചു നോട്ടങ്ങൾ അപ്രസക്തമാണ് " ; ഹോക്കി താരത്തിന്റെ മുലയൂട്ടൽ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു

അമ്മമാർ കുഞ്ഞിന് മുലയൂട്ടുന്നത് സ്വാഭാവികമായ ഒന്നാണ്. എന്നാൽ വാത്സല്യം ചുരത്തുന്ന ഒരു മുലയൂട്ടൽ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മത്സരത്തിന്റെ ഇടവേളയില്‍ ഹോക്കിതാരം സേറ സ്‌മേള്‍ തന്നെയാണ് തന്റെ മകള്‍ക്ക് സ്‌നേഹത്തോടെ പാലുകൊടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയിൽ പങ്കുവച്ചത്.
കാനഡയിലെ ആല്‍ബര്‍ട്ട സംസ്ഥാനത്തില്‍ ഗ്രാന്‍ഡ് പ്രയറിയില്‍ സ്‌കൂള്‍ ടീച്ചറായ സേറ നാലുവയസു മുതല്‍ ഹോക്കി കളിച്ചുതുടങ്ങിയതാണ്. തന്റെ ജീവനും ജീവിതവുമെല്ലാം ഹോക്കിയാണ്. അതുകൊണ്ടുതന്നെയാണ് എട്ടാഴ്ച മാത്രമുള്ള കുഞ്ഞുമായി ഹോക്കിതാരം എത്തിയത്.
ഏത് സാഹചര്യത്തിലും മടിക്കാതെ കുഞ്ഞിന് മുലയൂട്ടാന്‍ പുതുതായി അമ്മമാരായവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് താന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ആഴ്ചകളില്‍ തുറന്നുവച്ചു മുലകൊടുക്കാന്‍ തനിക്കും പ്രയാസമുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ വിശപ്പിന് മുൻപിൽ ചുറ്റുമുള്ളവരുടെ നോട്ടം അപ്രസക്തമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ധൈര്യപൂര്‍വ്വം നാണിക്കാതെ തുറിച്ചു നോട്ടങ്ങളെ ഭയക്കാതെ മുലയൂട്ടാന്‍ ശീലിച്ചതെന്ന് സേറ വ്യക്തമാക്കുന്നു.
ഒരു മകളുടെ അമ്മയായതിൽ അഭിമാനമുണ്ടെന്നും കുഞ്ഞിനെ പരിപാലിക്കുന്നതിനോടൊപ്പം സ്വന്തം ജോലിയും തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ സന്തോഷമുണ്ടെന്നും സേറ പറയുന്നു. മില്‍ക്കി വേ ലാക്ടേഷന്‍സര്‍വീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ മുലയൂട്ടൽ ചിത്രം പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്...
https://www.facebook.com/Malayalivartha























