ബോംബേക്കു പകരം ' ബോംബ് '; ഇന്ത്യൻ മുത്തശ്ശിയുടെ അക്ഷരപ്പിശക് ഓസ്‌ട്രേലിയയിൽ സൃഷിടിച്ച പൊട്ടിത്തെറി ഇങ്ങനെ...

എയർപോർട്ടുകളിൽ ബാഗ് മാറിപ്പോകാതിരിക്കാനായി നമ്മൾ എവിടെ നിന്ന് എവിടേക്കാണ് പോകുന്നതെന്ന വിവരം ബാഗുകളിൽ ഒട്ടിച്ചു വയ്ക്കാറുണ്ട്. എന്നാൽ ആസ്ട്രേലിയയിലെ ബ്രസ്ബെയ്ന് വിമാനത്താവളത്തില്‍ എത്തിയ ഒരു ഇൻഡ്യക്കാരിയുടെ ബാഗ് സൃഷ്ടിച്ച പ്രശ്നങ്ങള്‍ കേട്ടാൽ ചിരിച്ചു പോകും.
വിമാനത്താവളത്തിൽ എത്തിയ ബാഗിൽ 'ബോംബ് ടു ബ്രിസ്ബെയ്ന്‍' എന്ന് എഴുതി ഒട്ടിച്ചതു സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടതോടെ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിക്കുക വരെ ചെയ്തു. ശേഷം ആസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ജാഗ്രത നിര്‍ദ്ദേശവും നല്‍കി. ഒടുവിൽ ബാഗ് പരിശോധിച്ച ശേഷമാണ് അതൊരു അക്ഷരതെറ്റു മൂലമുണ്ടായ 'ബോംബാ' ണെന്ന് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ബ്രിസ്ബെയ്ന്‍ വിമാനത്താവളത്തിലെത്തിയ വെങ്കട ലക്ഷ്മി എന്ന 65 കാരിയുടെ ബാഗാണ് ആസ്ട്രേലിയന്‍ പൊലീസിനെ കുഴക്കിപ്പിച്ചത്. ബാഗിനു മുകളില്‍ 'ബോംബ് ടു ബ്രിസ്ബെയ്ന്‍' എന്ന് ഇംഗ്ലീഷില്‍ എഴുതി ഒട്ടിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അമ്പരന്ന വെങ്കട ലക്ഷ്മി ബാഗില്‍ ബോംബ് അല്ലെന്നും താന്‍ 'ബോംബേ ടു ബ്രിസ്ബെയ്ന്‍' എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു. അക്ഷര തെറ്റാണ് കുഴപ്പമുണ്ടാക്കിയതെന്ന് അറിഞ്ഞ ഉദ്യോഗസ്ഥര്‍ അവരെ തിരിച്ചു മകള്‍ക്ക് അരികിലെത്തിക്കുകയായിരുന്നു.
ലക്ഷ്മിയുടെ മകള്‍ ദേവി ജ്യോതി രാജ് കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്ട്രേലിയയിലാണ് താമസം. പിറന്നാള്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആഘോഷിക്കാനാണ് ലക്ഷ്മി ഓസ്ട്രേലിയയിലെത്തിയത്.
https://www.facebook.com/Malayalivartha























