കാനഡയെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് 16നും 21നും ഇടയിൽ പ്രായമുള്ള 14 ഹോക്കി താരങ്ങളുടെ ജീവൻ

കാനഡ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു 14 പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാധ്യമങ്ങൾ പറയുന്നു.
ടിസ്ഡേലിന് സമീപം താരങ്ങൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 28 പേര് ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്കായിരുന്നു സംഭവം. ടൂര്‍ണമെന്റിൽ പങ്കെടുക്കാനായുള്ള യാത്രക്കിടെയിലായിരുന്നു അപകടമെന്നു സ്ഥിതീകരിച്ചിട്ടുണ്ട്. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയിൽ പ്രായമുള്ളവരാണ്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അപലപിച്ചു.
https://www.facebook.com/Malayalivartha























