കൈക്കൂലി കേസ്ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുലാ ഡി സില്‍വ പോലീസില്‍ കീഴടങ്ങി

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുലാ ഡി സില്‍വ പോലീസില്‍ കീഴടങ്ങി. കുറച്ചു ദിവസങ്ങളായി സ്റ്റില്‍വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസില്‍ താമസിച്ചിരുന്ന ലുലാ ശനിയാഴ്ച രാത്രിയില്‍ സ്വന്തം ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലുലാ നല്‍കിയ ഹര്‍ജി ബ്രസീല്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൈക്കൂലിക്കേസില്‍ കോടതി അദ്ദേഹത്തിന് 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരുന്നത്.
ഉരുക്കുകമ്പനി തൊഴിലാളിയായിരുന്ന ലുലാ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലൂലാ തയാറെടുക്കുന്നതിനിടെയാണ് ഹര്‍ജി കോടതി തള്ളിയത്.
https://www.facebook.com/Malayalivartha























