സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; സ്ത്രീകളും കുട്ടികളും അടക്കം 70 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം. വിമത മേഖലയായ ദൂമയിലുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 70 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് രാസായുപ്രയോഗം നടന്നത്. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.വായ്ക്കുള്ളില്‍ നിന്നും നുരയും പതയും വരുന്ന നിലയിലുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം നവമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.
പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടന അറിയിച്ചു. അതേസമയം, രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























