സൈക്കിളിംഗ് മത്സരം നടക്കവേ മത്സരാര്‍ത്ഥിക്ക് ദാരുണാന്ത്യം

സൈക്കിളിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ മത്സരാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബെല്‍ജിയത്തിന്റെ സൈക്കിളിംഗ് താരമായ മൈക്കേല്‍ ഗൂലെര്‍ട്ട്‌സ് (23) ആണ് മരിച്ചത്. ഞായറാഴ്ച പാരീസ് റൗബക്‌സ് റേസിനിടെയായിരുന്നു സംഭവം നടന്നത്.
മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഗൂലെര്‍ട്ട്‌സ് സൈക്കിളില്‍ നിന്ന് റോഡിലേക്ക് വീണു. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കുകയും ലില്ലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























