ഫേസ്ബുക്കിലെ അനാവശ്യ ട്രോളർമാർക്കെതിരെ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കെർബർഗ്

ഇന്ത്യന്‍ ഭാഷകളിലെ അനാവശ്യ ട്രോളുകളും വിദ്വേഷ പ്രചരണവും കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്ക് മുൻപിൽ രണ്ടാം തവണ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ഭാഷകള്‍ നേരിടുന്ന പ്രധാന പ്രശ്നം ഇതാണെന്നും . അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. അനാവശ്യ ഉള്ളടക്കങ്ങളെ കണ്ടെത്തുന്നതിനായുള്ള അല്‍ഗരിതം ഉപയോഗിച്ചുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകൾ നടക്കുകയാണ്. അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍ സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഭാഷാപരവും ഉള്ളടക്കസംബന്ധിയുമായ വൈവിദ്യങ്ങളെ തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തങ്ങളുടെ കൈയ്യിലുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസവും സുക്കര്‍ബര്‍ഗ് പ്രകടിപ്പിച്ചു. അതേസമയം ഇന്ത്യ, പാകിസ്താന്‍ പോലുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സുക്കര്‍ബര്‍ഗ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























