അഞ്ചാം വയസില്‍ അമ്മയായെങ്കിലും 79 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ ലോകത്തോടു പറഞ്ഞില്ല ആ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന്

എഴുപത്തിയൊന്‍പതു വര്‍ഷം മുമ്ബ് അഞ്ചാം വയസിലായിരുന്നു തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അഞ്ചു വയസും 7 മാസവും 21 ദിവസവുമായിരുന്നു കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ പെറു സ്വദേശിനി ലിന മെടിനയുടെ പ്രായം. ലിനയുടെ വയറു വീര്‍ത്തു വരുന്നതു കണ്ടായിരുന്നു മാതാപിതാക്കള്‍ ലിനയെ ഡോക്ടറെ കാണിച്ചത്. തുടക്കത്തില്‍ ഡോക്ടറും അത് ട്യൂമറാണ് എന്ന് ആദ്യം കരുതി. എന്നാല്‍ എക്‌സറേ ഫലം കണ്ടു മാതാപിതാക്കളും ഡോക്ടറും ഞെട്ടി.
കൊച്ചു ലിന ഗര്‍ഭിണിയാണ് എന്നായിരുന്നു വിവരം. അധികാരികളെ വിവരമറിയച്ചതിനെ തുടര്‍ന്നു ലിനയുടെ പിതാവ് അറസ്റ്റിലായിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ വിട്ടയച്ചു. ഒരു മാസത്തിനു ശേഷം 1939 യേ് 14 ന് സിസേറിയനിലൂടെ ലിനയുടെ കുട്ടിയെ പുറത്തെടുത്തു. അങ്ങനെ ലിന ലോക ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. കുഞ്ഞിന് 2.7 കിലോ തൂക്കമുണ്ടായിരുന്നു. കുഞ്ഞിനു ഡോക്ടറുടെ പേരായ ഗെരാര്‍ഡോ എന്നു പേരിട്ടു. 1979 ല്‍ 40 വയസില്‍ ഗെരാഡോ മരിച്ചു.
ലിനയ്ക്കു 3 വയസ് ഉള്ളപ്പോള്‍ ആര്‍ത്തവ ചക്രം ഉണ്ടായിരുന്നു എന്നും നാലാമത്തെ വയസില്‍ കുഞ്ഞിനു ജന്മം നല്‍കാന്‍ തക്ക വളര്‍ച്ച ശരീരത്തിന് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1972 ല്‍ രണ്ടാമത് ഒരു കുട്ടി കൂടി ലിനക്ക് ഉണ്ടായി. 79 വര്‍ഷങ്ങള്‍ക്കു ശേഷവും 5ാം വയസില്‍ തനിക്കുണ്ടായ കുഞ്ഞിന്റെ പിതാവ് ആരാണ് എന്ന ഇവര്‍ വെളിപ്പെടുത്തിട്ടില്ല. എണ്‍പത്തിനാലാം വയസില്‍ പെറുവില്‍ ഇവര്‍ കുടുംബവുമായി ജീവിക്കുന്നു.
https://www.facebook.com/Malayalivartha























