വിമാനം പറക്കുന്നതിനിടെ യാത്രക്കാരന്‍ പേന ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി... വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരന്‍ പേന ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനാല്‍ എയര്‍ ചൈന വിമാനം അടിയന്തരമായി നിലത്തിറക്കി. ഹെനാന്‍ പ്രവിശ്യയിലെ ഷെംഗ്‌ഷോയിലാണ് ഇറക്കിയത്. എയര്‍ ചൈന വിമാനം 1350 ല്‍ ആയിരുന്നു സംഭവം.
പറക്കുന്നതിനിടെ യാത്രക്കാരന്‍ ഫൗണ്ടന്‍പേന ഉപയോഗിച്ച് വിമാനത്തിലെ പരിചാരകയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയില്‍നിന്ന് ഞായറാഴ്ച രാവിലെ 8.40 ന് പറന്നുയര്‍ന്ന വിമാനം ബെയ്ജിംഗില്‍ രാവിലെ 11 ന് ഇറങ്ങേണ്ടതായിരുന്നു.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് രാവിലെ 9.58 ന് ഷെംഗ്‌ഷോ സിന്‍ഷെംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി.
https://www.facebook.com/Malayalivartha























