ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഗ്‌നിശമനസേന എത്തിയാണ് ആളിപ്പടര്‍ന്ന തീയണച്ചത്. തീപിടിത്തത്തിനു കാരണം അറിവായിട്ടില്ല.
ശക്തമായ പൊട്ടിത്തെറിക്ക് ശേഷമാണ് വീട്ടില്‍ തീ പടര്‍ന്നതെന്നാണ് അയല്‍ക്കാരുടെ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























