യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു; ഭര്‍ത്താവും മകനും യുഎസ് പ്രസിഡന്റാകുന്നതു കണ്ട ഏക വനിതയാണു ബര്‍ബറ

യുഎസ് മുന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്.ഡബ്ല്യു.ബുഷിന്റെ ഭാര്യ ബര്‍ബറ ബുഷ്(92) അന്തരിച്ചു. ഭര്‍ത്താവും മകനും യുഎസ് പ്രസിഡന്റാകുന്നതു കണ്ട ഏക വനിതയാണു ബര്‍ബറ. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ആശുപത്രി ചികിത്സ വേണ്ടെന്നു വച്ചിരുന്നു ബര്‍ബറ.
ഹൂസ്റ്റണിലെ വസതിയില്‍ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയില്‍ കഴിയാനാണ് ആഗ്രഹമെന്നായിരുന്നു ബര്‍ബറയുടെ തീരുമാനം. ജോര്‍ജ് എച്ച്.ഡബ്ല്യു.ബുഷും (93) ബര്‍ബറയും വിവാഹിതരായിട്ട് 73 വര്‍ഷമായി. 2000ല്‍ മകന്‍ ജോര്‍ജ് ഡബ്ല്യു.ബുഷ് 43ാമത്തെ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha























