ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സമൂഹിക കൗണ്‍സിലിന്റെ ഉപസമിതികളിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു, സര്‍ക്കാരിതര സംഘടനകള്‍ക്കായുള്ള കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ഇന്ത്യയ്ക്ക്

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സമൂഹിക കൗണ്‍സിലിന്റെ ഉപസമിതികളിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാരിതര സംഘടനകള്‍ക്കായുള്ള കമ്മിറ്റി, വികസന ജനസംഖ്യാ കമ്മീഷന്‍, സാമൂഹിക വികസന കമ്മീഷന്‍, കുറ്റകൃത്യം തടയല്‍നീതി കമ്മീഷന്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
യുഎന്നിന്റെ വികസന പദ്ധതികള്‍ക്കായുള്ള എക്‌സിക്യൂട്ടീവ് ബോര്‍ഡ്, യുഎന്‍ ജനസംഖ്യാ ഫണ്ട്, യുഎന്‍ ഓഫീസ് ഫോര്‍ പ്രോജക്ട് സര്‍വീസസ് എന്നിവയ്ക്കായുള്ള സമിതിയിലേക്കും ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാരിതര സംഘടനകള്‍ക്കായുള്ള കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ഇന്ത്യക്കാണ്.
https://www.facebook.com/Malayalivartha























