സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്... തീവ്രവാദം കയറ്റി അയക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി നല്‍കും; പാക്കിസ്ഥാനു താക്കീതുമായി മോഡി

പാക്കിസ്ഥാനു താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ തീവ്രവാദം കയറ്റി അയക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി നല്‍കുമെന്നും മോഡി പറഞ്ഞു. അടിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാം. യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തവര്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുന്നു. അത്തരക്കാര്‍ക്കുള്ള മറുപടിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അദ്ദേഹം ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. മാനഭംഗത്തെ രാഷ്ട്രീയവല്‍കരിക്കരുതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























