സിംബാബ്വെയില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിവന്ന പതിനായിരലധികം നഴ്‌സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

സിംബാബ്വെയില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിവന്ന പതിനായിരലധികം നഴ്‌സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. തിങ്കളാഴ്ച മുതലാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. ശമ്പളം വര്‍ധിപ്പിക്കുന്നതിനായി 1.70 കോടി ഡോളര്‍ അനുവദിച്ചിട്ടും ജോലിയില്‍ തിരിച്ചെത്താന്‍ നഴ്‌സുമാര്‍ തയ്യാറായില്ലെന്ന് വൈസ് പ്രസിഡന്റ് കോണ്‍സ്റ്റന്റിനോ ചിവെന്‍ഗ പറഞ്ഞു.
അതേസമയം, നഴ്‌സുമാരെ സമ്മര്‍ദ്ദത്തിലാഴ്ത്തി ജോലിയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കമാണിതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി സിംബാബ്വെയില്‍ ആരോഗ്യമേഖലയില്‍ പ്രതിസന്ധി നേരിടുകയാണ്. നേരത്തെ, ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സിംബാബ്വെ പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ ശമ്പളം വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha























