കാമുകിയുമായി അടിച്ചു പൊളിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും 6.47 ലക്ഷം അടിച്ചു മാറ്റി; ഒടുവിൽ കാമുകി കാലുമാറിയപ്പോൾ അഞ്ച് ലക്ഷം കത്തിച്ചു

കാമുകിയുമായി അടിച്ചുപൊളിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും യുവാവ് അടിച്ചുമാറ്റിയത് 6.47 ലക്ഷം രൂപ. എന്നാല്‍ യുവതി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെ നിരാശനായ യുവാവ് അതിലെ അഞ്ചു ലക്ഷം രൂപ കത്തിച്ചു കളഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിതേന്ദ്ര ഗോയല്‍ എന്ന 22 കാരനാണ് അറസ്റ്റിലായത്.
കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ബാക്കി തുക യുവാവില്‍ നിന്നും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു . യുവാവിനെതിരേ കേസെടുത്തതായും അന്വേഷണം തുടര്‍ന്നു വരികയാണെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.
പണം കത്തിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ പദ്ധതി അതിനിടെ പോലീസ് ഇടപെട്ടു. മോഷണം നടന്ന് 24 മണിക്കൂറിനിടയില്‍ പോലീസ് യുവാവിനെ പൊക്കി. എന്നാല്‍ ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ വേണ്ടി പണക്കാരനാകുകയായിരുന്നു ലക്ഷ്യമെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. വിവാഹ വാഗ്ദാനം യുവതി നിരസിച്ചതോടെ കടുത്ത നിരാശയിലായി. തുടര്‍ന്നായിരുന്നു നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















