ലോകപ്രശസ്ത സ്വീഡിഷ് ഡി.ജെ അവ്സി അന്തരിച്ചു ; സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന പ്രവാഹം

ലോകപ്രശസ്ത സ്വീഡിഷ് സംഗീതജ്ഞനും ഡി.ജെയുമായ അവ്സി മരണപ്പെട്ടു. 28കാരനായ അവ്സിയുടെ മരണം മസ്ക്കറ്റിൽ വച്ചായിരുന്നു. മുൻപ് 2016 മാർച്ചിൽആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സംഗീത ലോകത്തുനിന്നും വിരമിക്കുന്ന കാര്യം അവിചി വെളിപ്പെടുത്തിയിരുന്നു.
അവ്സി മരണപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് ഡിയാന ബാരോൺ സ്ഥിരീകരിച്ചു. " ടിം ബെർലിങ് എന്ന അവ്സി മരണപ്പെട്ട വിവരം അങ്ങേയറ്റം ദുഃഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ മസ്കറ്റിലാണ് അദ്ദേഹം മരണപ്പെട്ടത്. സംഭവം അറിഞ്ഞ് അദ്ദേഹത്തിന്റെ കുടുംബം മാനസികമായി തകർന്നിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ അവരുടെ സ്വകാര്യത ബഹുമാനിക്കണം എന്ന് അപേക്ഷിക്കുന്നതായി " ഡിയാന ബാരോൺ അറിയിച്ചു.
ടിം ബെർഗ്ലിങ് എന്നാണ് അവ്സിയുടെ യഥാർഥ പേര്. വേക് മി അപ്, ഹേയ് ബ്രദർ, ലെവൽസ്, വിതൗട്ട് യു തുടങ്ങിയ ആൽബങ്ങളിലൂടെ പ്രശസ്തനായ അവിചിയുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു.
അമിതമായ മദ്യപാനം കാരണം അദ്ദേഹത്തിന് അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ബാധിച്ചിരുന്നു. 2014 ൽ അപൻഡിക്സ്, ഗാൽബ്ലാഡർ എന്നിവ ഒാപറേറ്റ് ചെയ്ത് നീക്കിയതിനേ തുടർന്ന് നിരവധി പരിപാടികളിൽ നിന്നും വിട്ടു നിൽകേണ്ടിയും വന്നിരുന്നു.
ലോകത്താകമാനമുള്ള അവ്സി ആരാധകർ അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങുന്നത്. മരണവിവരമറിഞ്ഞതും സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന പ്രവാഹമാണ്.
https://www.facebook.com/Malayalivartha






















