Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കാനഡയില്‍ ജൂണില്‍ ജി-7 മീറ്റിംഗ് നടക്കാനിരിക്കവേ, ടൊറന്റോയില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി 10 മരണം, 15 പേര്‍ക്ക് പരിക്ക്, ഡൈവര്‍ അറസ്റ്റില്‍

24 APRIL 2018 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ടൊറന്റോയിലെ യംഗ് സ്ട്രീറ്റില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി 10 പേരെ കൊലപ്പെടുത്തുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 25-കാരനായ അലെക് മിനസിയാനെ പോലീസ് അറസ്റ്റു ചെയ്തു.

മനപൂര്‍വ്വമായി അയാള്‍ ആളുകള്‍ക്കു നേരെ വാനിടിച്ചു കയറ്റുകയാണെന്ന് തോന്നും വിധമായിരുന്നു അയാള്‍ പെരുമാറിയത് എന്ന് അത് കണ്ടു നിന്നവരിലൊരാള്‍ പിന്നീട് പറഞ്ഞു. ഇങ്ങനെ ചെയ്യാന്‍ എന്താണ് പ്രകോപനമായത് എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി മറ്റു കേസുകളില്‍ പെട്ട് മുമ്പ് പോലീസ് പിടിയിലായിട്ടുള്ള ആള്‍ അല്ല എന്ന് പോലീസ് അറിയിച്ചു.

സെനേകാ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രതിയുടെ മനോനില പണ്ടു മുതലേ സ്ഥിരതയില്ലാത്തതായിരുന്നുവെന്നാണ് മുന്‍ സഹപാഠികള്‍ പറയുന്നത്.തനിക്ക് പരിചയമുണ്ടായിരുന്ന കാലത്ത് മിനസിയാന് ഡ്രൈവിംഗ് ചെയ്യാന്‍ അറിയില്ലായിരുന്നുവെന്ന് മറ്റൊരു ക്ലാസ്‌മേറ്റ് പറഞ്ഞു.

ജി7 രാജ്യങ്ങളിലെ കാബിനറ്റ് മന്ത്രിമാര്‍ വിവിധ അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ച് കൂടിയാലോചന നടത്തുന്നതിനായി കാനഡയില്‍ ഒത്തു കൂടിയിരിക്കവേ നടന്ന ഈ സംഭവം അന്തര്‍ദ്ദേശീയ തീവ്രവാദവുമായി ബന്ധപ്പെട്ടുള്ളതാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് വിശദമായ അന്വേഷണത്തിനൊടുവിലെ അതൊക്കെ വ്യക്തമാകൂ എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി.

പോലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍, തിങ്കളാഴ്ച ഉച്ച കഴിഞ്ഞ നേരത്ത് വെളുത്ത വാനില്‍ നിന്നും പുറത്തിറങ്ങി നിന്നു കൊണ്ട് പോലീസിനു നേരെ ഗണ്‍ പോലെ ഒരു വസ്തു ചൂണ്ടി കൊണ്ട് ആക്രോശിക്കുന്ന ആളെയാണ് കാണുന്നത്. നിലത്ത് കിടക്കൂ അല്ലെങ്കില്‍ ഞാന്‍ വെടിവയ്ക്കും എന്ന് പോലീസുദ്യോഗസ്ഥന്‍ പ്രതിയോട് പറയുന്നതും കാണാം. അല്പനേരത്തിനു ശേഷം റോഡില്‍ കമിഴ്ന്നു കിടക്കുന്ന അയാളെ പോലീസ് കൈയ്യാമം വയ്ക്കുന്നതും കാഴ്ചക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.എന്നാല്‍ പ്രതിയുടെ കൈവശം ഗണ്‍ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

അലി ഷകേര്‍ എന്ന മറ്റൊരു ഡ്രൈവര്‍ ഈ വാനിനോടൊപ്പം ആ സമയത്ത് റോഡിലുണ്ടായിരുന്നു. പ്രതി മനപൂര്‍വ്വം ആളുകളുടെ ഇടയിലേക്ക് വാന്‍ ഓടിച്ചു കൊണ്ടേയിരുന്നതാണെന്ന് മനസിലാക്കാനാവുമായിരുന്നു എന്നും അത് അപകടമായിരുന്നെങ്കില്‍ വാന്‍ നില്‍ക്കുമായിരുന്നുവെന്നും അയാള്‍ പറഞ്ഞു. കാല്‍ നടക്കാര്‍ക്കുള്ള പാതയിലേക്ക് കയറി അവന്‍ ഓടിച്ചു കൊണ്ടേയിരുന്നതാണെന്നും വാന്‍ നിര്‍ത്തണമെന്നായിരുന്നെങ്കില്‍ അവനു കഴിയുമായിരുന്നുവെന്നും അയാള്‍ പോലീസിനോട് പറഞ്ഞു.

ഈ അതീവ ദുഖകരമായ സാഹചര്യത്തെ ധീരതയോടെയും പ്രൊഫഷണലിസത്തോടെയും നേരിട്ട പോലീസുദ്യോഗസ്ഥര്‍ക്കും ടൊറന്റോയിലെ ജനങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവനയിറക്കി. സാഹചര്യത്തെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നും കാനഡാ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ളതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends