അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍, വീട്ടുക്കാര്‍ സഹായിക്കാനില്ല, ജാക്കിചാനെതിരെ കടുത്ത ആരോപണങ്ങളുമായി മകള്‍ എറ്റ എന്‍ജ്, എറ്റ പറയുന്നതിങ്ങനെ

ആക്ഷന്‍ ഹീറോ ജാക്കിചാനെതിരെ കടുത്ത ആരോപണങ്ങളുമായി മകള്‍ എറ്റ എന്‍ജ് രംഗത്ത്. താന്‍ സ്വര്‍ഗാനുരാഗിയാണെന്നും അതറിഞ്ഞതുമുതല്‍ വീട്ടുകാര്‍ തന്നെ പുറത്താക്കി എന്നുമാണ് എറ്റ എന്‍ജ്‌ന്റെ ആരോപണം. ഇതേക്കുറിച്ച് എറ്റ യൂട്യൂബിലൂടെ വീഡിയോയാണ് പുറത്തുവിട്ടത്.
ഹോങ്കോങ്ങിലെ ഒരു പാലത്തിനിടിയില്‍ പങ്കാളിയായ ആന്‍ഡിക്കൊപ്പമാണ് എറ്റ താമസിക്കുന്നത്. തങ്ങളെ സഹായിക്കണം എന്ന് എറ്റ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഒരു മാസമായി തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതായാണ് എറ്റ വീഡിയോയില്‍ പറയുന്നത്..
താമസം സൗകര്യം ആവശ്യപ്പെട്ട് ആശുപത്രികളിലും പൊലീസ് സ്‌റ്റേഷനിലും മറ്റ് പല സ്ഥലങ്ങളിലും ചെന്നിരുന്നു. എന്നാല്‍ ആരും തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ല. അതിനാലാണ് പാലത്തിന്റെ അടിയില്‍ താമസിക്കുന്നതെന്നും എറ്റ പറയുന്നു.
https://www.facebook.com/Malayalivartha


























