Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

വീണ്ടും നാടിനെ നടുക്കി മറ്റൊരു കൊലപാതകം.. കുടുംബത്തെയൊന്നാകെ തീര്‍ക്കാനാണ് യുവാവ് എത്തിയതെന്ന വിവരം..പാളിയാല്‍ പ്ലാന്‍ ബിയും തേജസ് തയ്യാറാക്കി. ഇതുകൊണ്ടാണ് പെട്രോളും കത്തിയും കയ്യിൽ...

18 MARCH 2025 01:25 PM IST
മലയാളി വാര്‍ത്ത

വീണ്ടും നാടിനെ നടുക്കിയ മറ്റൊരു കൊലപാതകം കൂടി പുറത്തു വരികയാണ് . കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയതാണ് കാരണം. കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും ചേര്‍ന്ന് തീരുമാനവും എടുത്തു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതോടെ തേജസ് പ്രതികാരത്തിലായി.ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാര്‍ വിലക്കി.

ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തി തീര്‍ക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍ ജോര്‍ജ് ഗോമസ് കുത്തേറ്റ് ചികിത്സയില്‍ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയമുണ്ട്. കോഴിക്കോട് ഫെഡറല്‍ ബാങ്കിലെ ജീവനക്കാരിയാണ് ഫെബിന്റെ സഹോദരി. പെട്രോളുമായി തേജസ് രാജ് വീട്ടിലെത്തിയത് അവിടെയുള്ള എല്ലാവരേയും കത്തിക്കാനായിരുന്നു. പക്ഷേ ഫെബിനും അച്ഛനും തീര്‍ത്ത പ്രതിരോധത്തില്‍ വീട് കത്തിക്കല്‍ നടക്കാതെയും പോയി.കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു (22) ആണ് കുത്തിക്കൊലപ്പെടുത്തിയത്.

 

സന്ധ്യയ്ക്ക് 6.38 ഓടെ തേജസ് രാജു ആദ്യം ഫെബിന്‍ ഗോമിന്റെ വീടിന് മുന്നില്‍ കാറിലെത്തി. റോഡില്‍ ആളുണ്ടായിരുന്നതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി. 6.45- കാര്‍ വീണ്ടും ഫെബിന്‍ ഗോമസിന്റെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അപ്പുറമെത്തി. കാറില്‍ നിന്ന് വീട്ടിലേക്ക് തേജസ് രാജു നടന്നു. 7.05 - കുത്തേറ്റ ഫെബിന്‍ തോമസ് വീട്ടിന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടുപിന്നാലെ തേജസ് രാജു ഓടിയെത്തി കാറില്‍ കയറി. അമിതവേഗത്തില്‍ മുന്നോട്ട് എടുക്കുന്നതിനിടയില്‍ കാര്‍ സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചു. വീണ്ടും പിന്നോട്ടെടുത്ത് കടപ്പാക്കട ഭാഗത്തേക്ക് സഞ്ചരിച്ചു. 7.15 - ചെമ്മാംമുക്ക് ആര്‍.ഒ.ബിക്ക് താഴെ കാറിലെത്തി.7.30 - ട്രാക്കിന് സമീപം കാത്തുനിന്ന തേജസ് രാജു ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി.

 

പഠനത്തില്‍ മിടുക്കനായിരുന്നു കൊല്ലപ്പെട്ട ഫെബിന്‍ തോമസ്. നാട്ടില്‍ കാര്യമായ സൗഹൃദങ്ങളില്ലായിരുന്നു. കോളേജിലെ തര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് ആദ്യം പ്രചരിച്ചത്. ഫെബിനുമായി ബന്ധപ്പെട്ട് നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പിന്നീടാണ് കുടുംബത്തെയൊന്നാകെ തീര്‍ക്കാനാണ് യുവാവ് എത്തിയതെന്ന വിവരം പുറത്തുവന്നത്. പര്‍ദ്ദ ധരിച്ച് ഫെബിന്റെ വീട്ടിലെത്തിയ തേജസ് ആദ്യം കോളിംഗ് ബെല്ലടിച്ചു. ഫെബിന്റെ അച്ഛനാണ് വാതില്‍ തുറന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശബ്ദം കേട്ട് ഓടിയെത്തിയ ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു.തേജസിന്റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു. പക്ഷേ തീ കത്തിക്കാന്‍ ആയില്ല.

 

കുത്തേറ്റ് പിടഞ്ഞ ഫെബിന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഫെബിനും അമ്മയും അച്ഛനുമാണ് ഉളിയക്കോവിലിലെ വീട്ടില്‍ താമസിച്ചിരുന്നത്.ഫെബിനെ പച്ചയ്ക്ക് കത്തിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് പാളിയാല്‍ പ്ലാന്‍ ബിയും തേജസ് തയ്യാറാക്കി. ഇതുകൊണ്ടാണ് പെട്രോളും കത്തിയുമായി തേജസ് വീട്ടിലേക്ക് വന്നത്.കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു.

മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്. ഫെബിന്റെ സഹോദരിയുടെ സഹപാഠിയാണ് തേജസ്. ഇവിടെ വച്ചാണ് ഇവരുടെ സൗഹൃദം തുടങ്ങിയത്.ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഫെബിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (29 minutes ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (41 minutes ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (49 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (1 hour ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (1 hour ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (2 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (2 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (2 hours ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (2 hours ago)

നിലവിലെ സാഹചര്യം ദോഷം  (3 hours ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (3 hours ago)

സൂര്യദേവന്റെ അപൂർവ ശില്പം  (3 hours ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (3 hours ago)

ട്രംപിന് നിരാശയെന്ന് കാരണം  (3 hours ago)

Malayali Vartha Recommends